ന്യൂദല്‍ഹി: ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മ മാത്രമാണെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡിയുടെ ചുട്ട മറുപടി. ഇന്ത്യയുടെ ഭരണഘടനാശില്പിയായ ഡോ. ബി.ആര്. അംബേദ്കര്‍ പാര്‍ലമെന്റില്‍ നടത്തിയ ചില പ്രസംങ്ങളുടെ കാതലായ ഭാഗങ്ങള്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ അപകടകരമായ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്ക്ക് മന്ത്രി കിഷന് റെഡ്ഡി മറുപടി കൊടുത്തത്.
“രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടി ബാബാസാഹേബ് അംബേദ്കറാണ്”- മന്ത്രി കിഷന് റെഡ്ഡി തന്റെ ട്വീറ്റില്‍ പറയുന്നു. 1948 നവമ്പര്‍ നാലിന് ഡോ.ബി.ആര്. അംബേദ്കറ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഭരണഘടനയുടെ സവിശേഷ സ്വഭാവങ്ങളെക്കുറിച്ചും ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഏകീകരണം എന്ന നിലയ്ക്ക് കരട് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ ഇന്ത്യയെക്കുറിച്ച് വിശദീകരിക്കുന്നതിനോടുള്ള എതിര്‍പ്പും മൗലികാവകാശങ്ങളുടെ വിമര്‍ശനവും വിശദമാക്കുന്നുണ്ട്.
അംബേദ്കര്‍ ഈ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയും മന്ത്രി ഉദ്ധരിക്കുന്നു. “ഭരണഘടനാ കരട് കമ്മിറ്റി ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യ ഒരു ഫെഡറേഷന് ആയിരിക്കുമെങ്കിലും ആ ഫെഡറേഷന് ഒരിയ്ക്കലും സംസ്ഥാനങ്ങള്‍ ഒരു ഫെഡറേഷനില്‍ ചേരാന്‍ സമ്മതിക്കുന്നതിന്റെ ഭാഗമായുള്ള ഒരു ഫെഡറേഷന് ആയിരിക്കില്ല.” ഇന്ത്യ ഒരിയ്ക്കലും വെറുതെ ഒരു കൂടിയാലോചനയുടെ ഫലമായുണ്ടായ രാജ്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. “ഇന്ത്യ എന്ന ഫെഡറേഷന് ഒരു യൂണിയനാണ് എങ്കിലും അത് അവിഘടിതമാണ്. ഇന്ത്യ എന്ന രാജ്യവും അതിലെ ജനങ്ങളും ഭരണസൗകര്യത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളായി വിഭജിച്ചിട്ടുണ്ടാകാം, പക്ഷെ രാജ്യം ഒരു അഖണ്ഡ സമ്പൂര്‍ണ്ണതയായിരിക്കും. ഒരു ഏകഉറവിടത്തില് നിന്നും ഉരുത്തിരിഞ്ഞ ഒന്ന്. “- അംബേദ്കറുടെ പ്രസംഗത്തില്‍ പറയുന്നു.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും ഇന്ത്യയ്ക്ക് ഒരു ദേശീയതയില്ലെന്നുമുള്ള നിലയ്ക്കുള്ള വിലകുറഞ്ഞ പ്രസ്താവനകളാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യയെ ഒരു രാജ്യം എന്ന നിലയില്‍ വിശദീകരിക്കുന്നില്ലെന്നും ഭാരതം എന്ന രാജ്യം സംസ്ഥാനങ്ങളുടെ ഏകീകരണം മാത്രമാണെന്നുമാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത് എന്നുമാണ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പറഞ്ഞത്. മഹാത്മാഗാന്ധി വികസിപ്പിച്ചെടുത്ത രാഷ്ട്ര സങ്കല്പം വിവിധ സംസ്ഥാനങ്ങളും സ്വത്വങ്ങളും മതങ്ങളും തമ്മിലുള്ള കൂടിയാലോചനകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും രാഹുല്‍ഗാന്ധി പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: