കോഴിക്കോട്: പട്ടയില്‍ പ്രഭാകരന് ബാലഗോകുലത്തിന്റെ പ്രാരംഭകാലം മുതലുള്ള രക്ഷാകര്‍ത്താവായിരുന്നു. ദീര്‍ഘകാലം ജില്ലാ അദ്ധ്യക്ഷനായും രക്ഷാധികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യപ്രസാദസാന്നിദ്ധ്യം പ്രവര്‍ത്തകര്‍ക്ക് വലിയ പ്രേരണയായിരുന്നുവെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ പറഞ്ഞു.
അദ്ദേഹം രചിച്ച മുത്തശ്ശിരാമായണം ബാലസാഹിതീപ്രകാശന്റെ താരപുസ്തകമായി മാറി. രാമജന്മഭൂമി സമരകാലത്തെ സര്‍ഗ്ഗാത്മകമാക്കിയ കാവ്യ പുസ്തകമാണ് മുത്തശ്ശിരാമായണം. ബാലമേളകളില്‍ പ്രഭാകരേട്ടന്റെ കഥാസദസ്സുകള്‍ ആസ്വദിച്ചവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയാണ്.
വാര്‍ദ്ധക്യകാലത്തും വിശ്രമത്തിനു മുതിരാതെ പുസ്തക രചനയിലും പാഠ്യവസ്തു സമ്പാദനത്തിലും അദേഹം മുഴുകി. ഗോകുലകാര്യങ്ങളുടെ ക്ഷേമാന്വേഷിയായി ജീവിതാന്ത്യം വരെ പ്രഭാകരന് ഒപ്പമുണ്ടായിരുന്നുവെന്നും അദേഹം അനുശോചിച്ചു. കോഴിക്കോട് കോട്ടപ്പറമ്പിലെ വസതിയിലായിരുന്നു അദേഹത്തിന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: