തിരുവനന്തപുരം: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം എംഎല്‍എ എ.എന്‍. ഷംസീര്‍ ‘സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ രൂക്ഷപരിഹാസം. എ.എന്‍. ഷംസീര്‍ വിളിച്ച മുദ്രാവാക്യം വേദിയിലെ പ്രമുഖരും സദസ്സും ഏറ്റുവിളിച്ചിരുന്നു. ‘സാമ്രാജ്യത്വം തുലയട്ടെ’ എന്ന ചിരപരിചിത കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം ഇംഗ്ലീഷില്‍ വിളിച്ചത് കൊണ്ട് ഷംസീറിന് തെറ്റിപ്പോവുകയായിരുന്നു.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇംഗ്ലീഷിലാണ് എ.എന്‍. ഷംസീര്‍ മുദ്രാവാക്യം വിളിച്ചത്. ‘ലോംഗ് ലിവ് സോഷ്യലിസം’ (സോഷ്യലിസം നീണാള്‍ വാഴട്ടെ) എന്നാണ് ആദ്യം വിളിക്കുന്നത്. പിന്നാലെ ‘ലോംഗ് ലിവ് ഇംപീരിയലിസം’ (സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ) എന്ന മുദ്രാവാക്യവും ഷംസീര്‍ മുഴക്കി. വേദിയില്‍ നില്ക്കുന്ന ദേശീയ നേതാക്കളും എം.എ. ബേബി ഉള്‍പ്പെടെയുള്ള നേതാക്കളും ഈ മുദ്രാവാക്യം ഏറ്റുവിളിക്കുന്നതായി കാണാം.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചത്. ഒരു അന്തവും കുന്തവുമില്ലാത്തതിനാലാണ് ഇവരെ അന്തം കമ്മികള്‍ എന്ന വിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: