തിരുവനന്തപുരം : ഇന്ധന വില നികുതി കേന്ദ്രം കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ല. ഇന്ധന വില നികുതിയില്‍ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാകണം. കേരളത്തില്‍ ഇന്ധന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. സംസ്ഥാനത്തെ വ്ിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്രം കുറച്ചു കേരളം കുറക്കുമോ ഇതാണ് ഇന്ധനനികുതിയില്‍ മലയാളികളുടെ ചോദ്യം. ഇന്ധന നിരക്കിലും വിലക്കയറ്റത്തിലും പൊള്ളി നില്ക്കുമ്പോള് കേന്ദ്ര തീരുമാനം അല്‍പാശ്വാസമാണെങ്കിലും കേരളത്തിന് ഇതുവരെയും കുലുക്കമില്ല. ഇത്തവണയും നികുതി കുറക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ ആറ് വര്‍ഷം നികുതി കൂട്ടാത്ത കേരളം എന്തിന് നികുതി കുറക്കണം എന്നാണ് സിപിഎം ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: