കൊല്‍ക്കത്ത : ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരയെന്ന് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ബംഗവോണ്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച അലോ റാണി സര്‍ക്കാരാണ് ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തിയത്. ജസ്റ്റിസ് ബിബേക് ചൗധരിയാണ് കേസ് പരിഗണിച്ചത്.
തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്വപന്‍ മഞ്ജുംദാറിനോട് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയ്‌ക്ക് എത്തിയതോടെയാണ് ഇവര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കണ്ടെത്തിയത്. തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തള്ളിയ കോടതി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ശുപാര്‍ശ ചെയ്തു.
2021ലെ തെരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി ബിജെപിയുടെ സ്വപന്‍ മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയുണ്ടാകും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും ജസ്റ്റിസ് ബിബേക് ചൗധരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: