ന്യൂദല്‍ഹി : ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും ശിവലംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ മത വിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍ അറസ്റ്റില്‍. ദല്‍ഹി ഹിന്ദു കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് പിടിയിലായത്.
ഇരു വിഭഗങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ദ വളര്‍ത്തുന്ന വിധത്തില്‍ വിവാദ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഐപിസി സെക്ഷന്‍ 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദല്‍ഹിയിലെ അഭിഭാഷകനായ വിനീത് ജിന്‍ഡാലിന്റെ പരാതിയിലാണ് നടപടി. ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെയാണ് രത്തന്‍ലാല്‍ വിവാദ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ശിവലിംഗത്തെക്കുറിച്ചുളള രത്തന്‍ ലാലിന്റെ അഭിപ്രായം ആക്ഷേപകരവും പരിഹാസ്യവും പ്രകോപനപരവുമാണെന്നും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നോര്‍ത്ത് സൈബര്‍ പോലീസ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ താന്‍ ഒരു ചരിത്രകാരനാണെന്നും ആ നിലയ്ക്കാണ് നിരീക്ഷണങ്ങള്‍ നടത്തിയതെന്നുമായിരുന്നു രത്തന്‍ ലാല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. പ്രൊഫസറെ വിട്ടയയ്ക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ചുള്ള കേസ് വാരാണസി സിവില്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നല്കി. നിലവില്‍ സിവില്‍ കോടതിയാണ് കേസ് കേള്‍ക്കുന്നത്. കേസ് മുതിര്‍ന്ന ജഡ്ജി കേള്‍ക്കട്ടെ എന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് കേസ് ജില്ലാ കോടതിക്ക് വിട്ടു. 1991 ലെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള നിയമപ്രകാരം കോടതിക്ക് ഇത് കേള്‍ക്കാനുള്ള അധികാരമില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. ഈ അപേക്ഷ ആദ്യം പരിഗണിക്കാന്‍ ജില്ലാ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. മസ്ജിദിലെ പ്രാര്‍ത്ഥന എന്നിവയില്‍ നേരത്തെ നല്കിയ ഇടക്കാല ഉത്തരവ് തുടരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: