കോഴിക്കോട്: ഓടികൊണ്ടിരിക്കുമ്പോള്‍ ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് മദ്യവുമായി കൊച്ചിയ്ക്ക് പോയ ലോറിയുടെ ടയറിനാണ് തീപിടിച്ചത്.നാട്ടുകാരും അഗ്നി രക്ഷ സേനയും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ലോറിയുടെ ഇടത് ഭാഗത്തെ മധ്യത്തിലുളള ടയറിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചയ്ക്ക് വെളളിമാട്കുന്ന് ലോ കോളജ് ഇറക്കിത്തിലാണ് അപകടം ഉണ്ടായ്.
ലോറി ഓടിക്കൊണ്ടിരുന്നപ്പോള്‍ പുകയും, തീയും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും, കടയിലുളളവരും ബഹളം വെച്ചതോടെ ലോറി ഡ്രൈവര്‍ മണികണ്ഠന് ലോറി ഒതുക്കി നിര്‍ത്തി.ഉടന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.വെളളിമാട് കുന്നില്‍ നിന്നുളള അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.ലോറിയില്‍ നിന്ന് ടയര്‍ അഴിച്ചുമാറ്റി. ലോറിയില്‍ ഉപകരങ്ങള്‍ ഒന്നും ഇല്ലാ്ത്തതിനാല്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് ജാക്കിയെടുത്താണ് ടയര്‍ മാറിയത്.
വയനാട് റോഡില്‍ ഗതാഗതതടസം ഉണ്ടായത് പോലീസ് എത്തി നീക്കി.അഗ്നിരക്ഷാ സേന സ്റ്റേഷന് ഓഫീസര്‍ കെ.പി ബാബുരാജിന്റെ നേതൃത്വത്തില്‍ പി.എം.അനില്‍കുമാര്‍, പി.കെ അനൂപ്, പി.പി കൈലാഷ് ,കെ.അഭിലാഷ്, എം.ടി റഷീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: