ന്യൂദല്‍ഹി: മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എയര്‍ബസ് 320 നിയോ വിമാനം സങ്കേതിക തകരാറുമൂലം തിരിച്ചിറക്കി.വിമാനം പറന്നുയര്‍ന്ന് 27 മിനിറ്റിനുളളിലാണ് തിരിച്ചിറക്കിയത്.വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നിന് ഉണ്ടായ തകരാറാണ് ഇതിന് കാരണം.
ഇന്ന് രാവിലെ 9.43ന്് മുംബൈയില്‍ നിന്ന് ബെംഗുളുരുവിലേക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്, പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനകം പൈലറ്റിന് തകരാര്‍ മനസിലായതോടെ 10.10ന് വിമാനം താഴെയിറക്കി.മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ബെംഗുളുരുവിലേക്ക് അയച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചതായി, ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: