കോട്ടയം: ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും, എന്നാല്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് ചതിക്കുകയാണ്. അത് വഴി പലരും അപകടത്തില്‍പെടുന്നുണ്ട്.ഇപ്പോഴിതാ കേരളം സന്ദര്‍ശിക്കുന്നതിനായി കര്‍ണ്ണാടകയില്‍ നിന്ന് എത്തിയ സംഘം ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് തോട്ടില്‍ ചാടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയലാണ് സംഭവം നടന്നത്.കുറുപ്പന്തറ-കല്ലറ റോഡില്‍ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് ടോയോട്ട ഫോര്‍ച്യൂണര്‍ ചെന്ന് ചാടിയത്.വിനോദ സഞ്ചാരികളായ ഇവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയ്ക്ക് പോവുകയായിരുന്നു.ഗൂഗിള്‍ മാപ്പ് നോക്കിപോയ ഇവര്‍ കുറുപ്പന്തറകടവില്‍ എത്തിയപ്പോള്‍ മാപ്പ് നേരെപോകാന്‍ നിര്‍ദ്ദേശിച്ചു.ഇതോടെ ഡ്രൈവര്‍ യാത്ര തുടര്‍ന്നു.കാര്‍ തോട്ടിലേക്ക് ഇറങ്ങിപോയി, ഡ്രൈവറെ തടയാന്‍ അടുത്ത് നിന്നവര്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ ശ്രദ്ധിച്ചില്ല.കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നതിനാല്‍ തോട്ട്ില് വെളളം നിറിഞ്ഞിരുന്നു.
സ്ത്രീകളും, കുട്ടികളും അടക്കം ഏഴ് പേര് ഉണ്ടായിരുന്നു കാറില്‍.സംഭവം കണ്ടുനിന്നവരാണ് കാറിന്റെ ഡോര്‍ തുറന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്.തുടര്‍ന്ന് കാര്‍ കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും, കാര്‍ കുടുങ്ങി പോയിരുന്നു.ഒടുവില്‍ ലോറി വിളിച്ചാണ് കാര്‍ കരയ്ക്ക് കയറ്റിയ്ത്.പിന്നാലെ വന്ന മറ്റോരു കാറും അപകടത്തില്‍പെടാതെ രക്ഷപെട്ടത് നാട്ടുകാര്‍ സമയത്ത് ഇടപെട്ടത് കൊണ്ടാണ്.ഈ റോഡിലൂടെ ആലപ്പുഴയ്ക്ക്, കുമരകത്തിനും മറ്റും പോകാന്‍ സാധിക്കുന്നതിനാല്‍, റോഡ് പരിചയമില്ലാത്തവര്‍ കൊടും വളവില്‍ നേരെ തോട്ടിലേക്ക് വാഹനം ഓടിച്ചിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: