Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വെള്ളത്തിലായ കൃഷിയിടങ്ങള്‍

തൃശ്ശൂര്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ, മുല്ലശ്ശേരി പറപ്പാടം എന്നിവിടങ്ങളിലെ നെല്‍കര്‍ഷകര്‍ ആധിയിലാണ്. തോരാതെ പെയ്യുന്ന മഴ ഇവരുടെ ഉറക്കം കെടുത്തുന്നു. മൂപ്പെത്തിയ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ ഇവര്‍ പ്രതിസന്ധിയിലാണ്. മൂന്ന് പാടശേഖരങ്ങളിലായി 600 ഏക്കറിലെ നെല്ലാണ് കൊയ്യാനാവാതെ കിടക്കുന്നത്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
May 20, 2022, 06:00 am IST
in Article

മൂപ്പെത്തിയ നെല്ല് കൊയ്‌തെടുക്കാന്‍ കാത്തിരുന്ന കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ പെയ്തിറങ്ങിയ വേനല്‍മഴ കനത്ത നഷ്ടമാണ് സമ്മാനിക്കുന്നത്. കൊയ്‌ത്തു നടത്തേണ്ട ദിവസം കഴിഞ്ഞ് 20 ദിവസത്തിലധികമായ പടവുകളുണ്ട്. കനാലില്‍ വെള്ളം കെട്ടിനില്ക്കുകയാണ്. പാടത്തുള്ള വെള്ളം ഇതിലേക്ക് പമ്പ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴും പുറംചാലില്‍ വെള്ളം കുറയാത്തതിനാല്‍ വെള്ളം തിരികെ പാടത്തേക്ക് തന്നെ വരുന്നു. മഴ കുറയാത്തതാണ് വെള്ളം ഒഴുക്കി കളയാനുള്ള പ്രധാന തടസം. കൊയ്‌ത്തു വൈകിയതോടെ നെന്മണികള്‍ ഉതിര്‍ന്ന് വെള്ളത്തില്‍ വീഴുന്നുണ്ട്. നെല്ല് കൊടുക്കുമ്പോള്‍ തൂക്കം കുറയാന്‍ ഇതിടയാക്കും. വെള്ളം കയറിയതിനാല്‍ ഈര്‍പ്പത്തിന്റെ പേരു പറഞ്ഞ് നെല്ലെടുക്കാന്‍ വരുന്ന മില്ലുകാര്‍ തൂക്കത്തില്‍ കിഴിവ് വരുത്തുന്നതും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടത്തിനിടയാക്കും.

പ്രതിസന്ധിയില്‍  വെങ്കിടങ്ങ് മേഖല

തൃശ്ശൂര്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ, മുല്ലശ്ശേരി പറപ്പാടം എന്നിവിടങ്ങളിലെ നെല്‍കര്‍ഷകര്‍ ആധിയിലാണ്. തോരാതെ പെയ്യുന്ന മഴ ഇവരുടെ ഉറക്കം കെടുത്തുന്നു. മൂപ്പെത്തിയ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ ഇവര്‍ പ്രതിസന്ധിയിലാണ്. മൂന്ന് പാടശേഖരങ്ങളിലായി 600 ഏക്കറിലെ നെല്ലാണ് കൊയ്യാനാവാതെ കിടക്കുന്നത്. 90 ദിവസം മൂപ്പുള്ള മനുരത്‌ന വിത്ത് ഉപയോഗിച്ചാണ് വടക്കേ കോഞ്ചിറയില്‍ രണ്ടാം പൂവ് കൃഷിയിറക്കിയത്. ഇപ്പോള്‍ നെല്‍കൃഷി 110 ദിവസം പിന്നിട്ടു. മഴയില്‍ നെല്‍ച്ചെടികള്‍ മറിഞ്ഞു വീണ് നെല്ല് മുളച്ചുതുടങ്ങിയത് കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കഴിഞ്ഞ ഒന്നാം പൂവില്‍ വിളവെടുപ്പ് സമയത്ത് ഉണ്ടായ ഇലകരിച്ചില്‍ രോഗംമൂലം പടവിലെ ഭൂരിഭാഗം നെല്‍ കൃഷിയും നശിച്ചിരുന്നു. സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച്, മികച്ച വിളവ് പ്രതീക്ഷിച്ച് വായ്‌പയെടുത്ത് രണ്ടാം പൂ കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.

പടവിലെ നെല്‍കൃഷി സംരക്ഷിച്ച് കൊയ്‌തെടുക്കുന്നതിനും, കൃഷിനാശം സംഭവിച്ചവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തര നടപടിയെടുകണമെന്നാണ് പടവ് കമ്മിറ്റി ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ല് സംഭരണത്തിനായി സപ്ലൈകോ രണ്ട് മില്ലുകളെ പടവിലേക്ക് അയച്ചിരുന്നെങ്കിലും അവര്‍ നെല്ലെടുക്കാന്‍ തയ്യാറാകാതെ മടങ്ങിപ്പോയി. പുതിയ മില്ലുകാര്‍ വന്നിട്ടു വേണം വിളവെടുപ്പ് നടത്താന്‍.

വേനല്‍മഴ ശക്തമായി തുടരുന്നതും, കാലവര്‍ഷം നേരത്തെ എത്തുമെന്ന മുന്നറിയിപ്പും കര്‍ഷകരെ ആശങ്കയിലാഴ്‌ത്തി. ഏനാമാവിലെ താല്‍ക്കാലിക വളയം കെട്ട് കഴിഞ്ഞ ദിവസം പൊട്ടിച്ച് റഗുലേറ്ററിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി കളയാന്‍ തുടങ്ങിയതോടെ കനാലുകളില്‍ ജലനിരപ്പ് താഴുമെന്നാണ് കരുതുന്നത്.  

തൃശ്ശൂരില്‍ 20,000 ഹെക്ടറിലധികം നെല്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മിക്ക പടവുകളിലും കൊയ്‌ത്ത് കഴിഞ്ഞിട്ടുണ്ട്. മൂപ്പെത്തിയിട്ടും കൊയ്യാനാകാതെ കിടക്കുന്ന വിവിധ പടവുകളിലായി 1700 ലധികം ഏക്കര്‍ നെല്‍കൃഷിയുണ്ടെന്ന് ഓപ്പറേഷന്‍ കോള്‍ ഡബിള്‍ ലെയ്‌സന്‍ ഓഫീസര്‍ ഡോ. എ.ജെ. വിവന്‍സി പറയുന്നു.  

വെള്ളം പമ്പ് ചെയ്ത് കളയാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വെങ്കിടങ്ങ് തെക്കേ കോഞ്ചിറ, വടക്കേ കോഞ്ചിറ, പറപ്പാടം എന്നിവിടങ്ങളിലായി 600 ഏക്കര്‍, രണ്ടാം പൂവ് കൃഷിയിറക്കിയ ചാഴൂര്‍, പാറളം പാടശേഖരങ്ങളിലായി 1000 ഏക്കര്‍, അരിമ്പൂര്‍ ആറുമുറി പടവില്‍ 65 ഏക്കര്‍, കൈപ്പറമ്പില്‍ 50 ഏക്കര്‍, തോളൂരില്‍ 15 ഏക്കര്‍ എന്നിവിടങ്ങളില്‍ നെല്ല് കൊയ്യാനാവാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡോ. വിവന്‍സി പറഞ്ഞു.

Tags: Raincultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.