കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സമയം അനുവദിച്ച് വിചാരണക്കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയിലാണ് സമയം അനുവദിച്ചിരിക്കുന്നത്.
കേസ് ഇന്ന് കോടി പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. തുടര്‍ന്ന് ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇതിനായി പ്രോസിക്യൂഷന് ഈ മാസം 26 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അതേസമയം ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ അഭിഭാഷകന് താക്കീതും നല്‍കിയിട്ടുണ്ട്.
അതേസമയം ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു. എന്നാല്‍ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലെ അതിന് പ്രസക്തിയുള്ളൂവെന്നും കോടതി മറുപടി നല്കി.
അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന് കൈമാറി. കേക്രൈബ്രാഞ്ച് മേധാവിയായിരുന്ന എസ്. ശ്രീജിത്ത് ഐപിഎസ് മാറിയതിന് പിന്നാലെയാണ് അന്വേഷണച്ചുമതലയും ഷേഖ് ദര്‍വേഷ് സാഹിബിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സിനിമ സംവിധായകന് ബൈജു കൊട്ടാരക്കര ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതാണ് ഈക്കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: