ബെംഗളൂരു: ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥിനികള്‍ തമ്മിള്‍ ബെംഗളൂരുവിലെ ഒരു സ്കൂളിന് മുന്പില് പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ വൈറലായി. ബെംഗളൂരുവിലെ പ്രശസ്തമായ സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ എന്തിനാണ് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന കാരണം അറിവായിട്ടില്ല.
രചന എന്ന പെണ്‍കുട്ടിക്ക് ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്കൂളിലെ ഒരു കുട്ടിയുമായി പ്രശ്നമുള്ളതിനാല്‍ അവിടെപ്പോയി ആ കൂട്ടിയെ തല്ലണമെന്ന് രചന പറഞ്ഞതായി ഒരു കുട്ടിയുടെ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ഈ വിഡിയോയില്‍ സ്ഥലമോ തല്ല് നടന്ന സമയമോ വ്യക്തമല്ല. ബെംഗളൂരുവിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് പ്രശ്നം നടന്നത്. പക്ഷെ ആരും ഇതുവരെയും കേസ് നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. .
സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ പരസ്പരം തല്ലുകൂടുന്ന സ്ഥിരീകരിക്കാത്ത ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇംഗ്ലീഷ് പത്രങ്ങളാണ് ആദ്യം ഈ വീഡിയോ പുറത്തുവിട്ടത്.
വീഡിയോയില്‍ പെണ്‍കുട്ടികള്‍ ചേരി തിരിഞ്ഞ് പരസ്പരം അടിക്കുകയും തൊഴിക്കുകയും മുടിപിടിച്ചു വലിക്കുന്നതും കാണാം, ബേസ്ബോള്‍ ബാറ്റെടുത്ത് അടിക്കുന്ന രംഗവും ഉണ്ട്. രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ കോണിപ്പടിയില്‍ നിന്നും ഏറ്റുമുട്ടുന്നതിനിടയില്‍ ഒരു കുട്ടി പടിക്കെട്ടിലൂടെ താഴെ വീഴുന്നുണ്ട്. ഒരു കുട്ടിയുടെ മൂക്കിടിച്ചു പൊട്ടിക്കുന്നതും മുടിക്കെട്ടില്‍ പിടിച്ചുവലിക്കുന്നതും വീഡിയോയില്‍ കാണാം.
ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ വേഗം സ്ഥലം വിടുന്നത്. അതിനിടെ സ്കൂള്‍ വിട്ട് പുറത്തുപോകുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കാണാം.ഇതാണ് സംഘട്ടനം നടക്കുന്നത് ഒരു സ്കൂളിന്റെ മുമ്പിലാണെന്നതിന് തെളിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: