ന്യൂദല്‍ഹി: ഇന്ധനവിലയില്‍ പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നു കാട്ടാന്‍ കണക്കുകള്‍ നിരത്തി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് എസ് പുരി. പ്രതിപക്ഷം ഇന്ധന വിലയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും 42 വര്‍ഷത്തെ വിവിധ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും താഴ്ന്ന വില വര്‍ധനവ് നിരക്കാണ് നരേന്ദ്ര മോദി ഭരണ കാലഘട്ടത്തിലെന്നും മന്ത്രി കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പെട്രോളിന്റെ വില വര്‍ധനവ് 36% ആണെന്ന് (ലിറ്ററിന് 77 രൂപയില്‍ നിന്ന് 105 രൂപ) . എന്നാല് റണ്ടാം യുപിഎ ഭരണ കാലയളവില്‍ 60% (48 രൂപയില്‍ നിന്ന് 77 രൂപ)വും ഒന്നാം യുപിഎ ഭരണ കാലയളവില്‍ 70% (28 രൂപയില്‍ നിന്ന് 48 രൂപ)വുമായിരുന്നു വിലവര്‍ധന.
1993-2000 കാലഘട്ടത്തില്‍ 55% (18 രൂപയില്‍ നിന്ന് 28 രൂപ); കോണ്‍ഗ്രസ് ഭരണകാലത്ത് 100 ശതമാനത്തില്‍ അധികമായിരുന്നി വിലവര്‍ധനയുടെ നിരക്ക് എന്നും കണക്കുകല്‍ വ്യക്തമാക്കുന്നു. 1986 -1993 കാലഘട്ടത്തില്‍ 125% (8 രൂപയില്‍ നിന്ന് 18 രൂപ); 1979-1986 കാലഘട്ടത്തില്‍ 122% (3.6 രൂപയില്‍ നിന്ന് 8 രൂപ); 1973-79 കാലഘട്ടത്തില്‍ 140% (1.25 രൂപയില്‍ നിന്ന് 3 രൂപ).
പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധന ഇന്ത്യയിലാണെന്നും കണക്കുകളുടെ പിന്‍ബവലത്തില്‍ മന്ത്രി വ്യക്കമാക്കുന്നു. 2021 ഏപ്രിലിനും 2022 ഏപ്രിലിനും ഇടയില്‍, ഇന്ത്യ (16%) യുഎസ്എ (50.6%), കാനഡ (50.7%), ജര്‍മ്മനി (50%), യുകെ (58.9%), ഫ്രാന്‍സ് (33) എന്നിങ്ങനെയാണ് പെട്രോള്‍ വില വര്‍ദ്ധന.
മൂല്യവര്‍ധിത നികുതി വെട്ടിക്കുറയ്‌ക്കാന്‍ മിക്ക സംസ്ഥാന സര്‍ക്കാരുകളും തയ്യാറായിട്ടുണ്ടെങ്കിലും , മഹാരാഷ്‌ട്ര, തമിഴ്‌നാട്, ജാര്‍ഖണ്ഡ് തുടങ്ങിയ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാരുകള്‍ അമിതമായ എക്‌സൈസ് തീരുവ ചുമത്തുന്നത് തുടരുന്നു. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷം ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്നത് രസകരമാണ്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന കണക്കുകള്‍ ഈ അസമത്വം വെളിപ്പെടുത്തുകയും വ്യക്തമാക്കുകയും ചെയ്യും:
മഹാരാഷ്‌ട്ര 26% + ലിറ്ററിന് 10.12 രൂപ
രാജസ്ഥാന്‍ 31% + ലിറ്ററിന് 1.5 രൂപ
കേരളം 30% + ലിറ്ററിന് 1
ആന്ധ്രാപ്രദേശ് 31% + ലിറ്ററിന് 5 രൂപ
തെലങ്കാന 35%
പശ്ചിമ ബംഗാള്‍ 25% + ലിറ്ററിന് 13 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: