ന്യൂദല്‍ഹി: തെലങ്കാനയിലെ വാറങ്കല്‍ സന്ദര്‍ശിക്കുന്നതിനിടെ ബിനോയ് വിശ്വം എം പിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനാണ് ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവര്‍ വാറങ്കലില്‍ എത്തിയത്. സ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് എംപി ഉള്‍പ്പെടെയുള്ളവര്‍ പോകാന്‍ ശ്രമിച്ചതോടെ വാറങ്കല്‍ സുബദാരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എംപിയെ വാറങ്കലിലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: