തിരുവനന്തപുരം: കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നില്ക്കുന്നതിനാല് അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത.വടക്കന്‍കേരളം മുതല്‍ വിദര്‍ഭ വരെയുളള ഭാഗത്ത് ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ ഇടി, മിന്നല്‍ കാറ്റ് എന്നിവയ്ക്ക് സാധ്യത.
ബുധനാഴ്ച്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ എറണാകുളം, ഇടുക്കി ജില്ലകലില്‍ മഞ്ഞ അ്ലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിശക്തമായതോ, ശക്തമായതോ മഴ പെയ്യാന്‍ സാധ്യത ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: