വാരണാസി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ ചിത്രം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പുറത്തുവിട്ടു. കാഴ്ചയില്‍ ശിവലിംഗത്തിന്റെ രൂപം തന്നെയാണിത്. കാലപ്പഴക്കം കൊണ്ട് തേയ്മാനം വന്നിട്ടുണ്ട്.
ഹിന്ദുവിഭാഗക്കാരുടെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവാണ് പള്ളിക്കകത്ത് ശിവലിംഗ് കണ്ടെത്തിയെന്ന് മാധ്യമപ്രവര്‍ത്തകരെ ആദ്യം അറിയിച്ചത്. നിസ്കാരത്തിന് മുന്‍പ് ദേഹശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്ക് വറ്റിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ഇതിനര്‍ത്ഥം ഈ മസ്ജിദിനുള്ളില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നാണെന്നും അഭിഭാഷകര്‍ പറയുന്നു. 12 അടിയ ഉയരവും എട്ടിഞ്ച് വ്യാസവുമുള്ളതാണ് ഈ കൂറ്റന്‍ ശിവലിംഗമെന്ന് മറ്റൊരു അഭിഭാഷകനായ വിഷ്ണു ജെയിനും പറയുന്നു.
എന്നാല്‍ മുസ്ലിം വിഭാഗം അഭിഭാഷകന്‍ മിറാസുദ്ദീന്‍ ഇത് നിഷേധിച്ചു. ജലധാരയുടെ ഭാഗമാണ് ഈ ശിവലിംഗമെന്ന പേരില്‍ കണ്ടെത്തിയ വസ്തുവെന്നാണ് മിറാസുദ്ദീന്റെ വാദം. എന്തായാലും ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാന്‍ വാരണസി സിവില്‍ കോടതി ഉടനെ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ അവിടെ വേര്‍തിരിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥയാണ് മസ്ജിദിന്റെ പരിസരത്ത്. കനത്ത പൊലീസ് കാവലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: