കാഞ്ഞിരപ്പളളി: അമ്മ നടത്തുന്ന ഹോട്ടലില്‍ പൊറോട്ട അടിച്ച് വൈറലായ നിയമ വിദ്യാര്‍ത്ഥി അനശ്വര ഹരി ഞായറാഴ്ച്ച അഭിഭാഷകയായി എന്റോള്‍ ചെയ്തു.പഠനത്തിനൊപ്പം ഹോട്ടലിലെ ജോലിയും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അനശ്വര.എറണാകുളത്ത് അഡ്വ. മനോജ് .വി. ജോര്‍ജിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം.മജിസ്ട്രേറ്റ് പരീക്ഷ എഴുതാനും, ഉന്നതപഠനത്തിനും ആഗ്രഹിക്കുന്ന അനശ്വര ക്രിമിനല്‍ വക്കീല്‍ ആകാനാണ് താല്പര്യം.
എന്നാല്‍ തന്റെ പൊറോട്ട അടിയും ഹോട്ടലിലെ സഹായവും നിര്‍ത്താന്‍ അനശ്വരയ്ക്ക് ഉദ്ദേശമില്ല.തിങ്കളാഴ്ച്ച രാവിലെയും പോറോട്ട അടിച്ചു.തൊടുപുഴ അല്‍ അസര്‍ കോളേജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്.ഇരുപത് വര്‍ഷമായി കാഞ്ഞിരപ്പളളി-എരുമേലി റോഡില്‍ കുറുവാമുഴിയില്‍ വീടിനോട് ചേര്‍ന്ന് അമ്മ സുബി നടത്തിയിരുന്ന ചായക്കടയില്‍ പൊറോട്ട അടിച്ചാണ് അനശ്വര വാര്‍ത്തകളില്‍ നിറയുന്നത്.അഞ്ചാം ക്ലാസ് മുതല്‍ അനശ്വര പൊറോട്ട അടിയ്ക്കുന്നുണ്ട്. അമ്മയുടെ ചേച്ചി സതി കുട്ടപ്പന് സഹായത്തിനും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: