ലഖ്നോ: ഗ്യാന്‍വാപി മസ്ജിദ് വിട്ടുകൊടുക്കില്ലെന്ന് കോടതിയെ ധിക്കരിച്ച് എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ആഹ്വാനം.
എന്തുവിലകൊടുത്തും തകര്ക്കസ്ഥലം സംരക്ഷിയ്ക്കുമെന്ന് അനുയായികളുടെ അല്ലാഹു അക്ബര്‍ വിളിക്കൊപ്പം അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. എനിക്ക് 19-21 വയസ്സുള്ളപ്പോള്‍ ബാബറി മസ്ജിദ് നഷ്ടമായി. ഇനിയൊരു മസ്ജിദ് കൂടി വിട്ടുകൊടുക്കാനാവില്ല- പ്രകോപന പ്രസംഗത്തില്‍ ഒവൈസി പറഞ്ഞു.
കോടതി നിയോഗിച്ച കമ്മീഷനാണ് തിങ്കളാഴ്ച നടത്തിയ സര്‍വ്വേയില്‍ മസ്ജദിലെ വാട്ടര്‍ ടാങ്കില്‍ ശിവലിംഗം കണ്ടെത്തയത്. ഇതോടെ വാരണാസി കോടതി ഈ ഭാഗം കെട്ടി വളയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇവിടേക്ക് ഒരു സമുദായത്തെയും കടത്തിവിടരുതെന്നാണ് ഉത്തരവ്. കനത്ത പൊലീസ് കാവലിലാണ് ഗ്യാന്‍വാപി മസ്ജിദ് പ്രദേശം. ഇതിനിടെയാണ് അണികളെ പ്രകോപിപ്പിച്ചുകൊണ്ട് ഒവൈസി പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: