കൊച്ചി: ട്വന്റി20ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ എം.എല്‍.എ പി.വി ശ്രീനിജന് മാപ്പ് പറയണമെന്ന് പറഞ്ഞ ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം. ജേക്കബിനെ പരിഹസിച്ച എം.എല്‍.എ വീണ്ടും വിവാദത്തില്‍.’ ആരുടെ കയ്യിലെങ്കിലും കുന്നംകുളത്തിന്റെ മാപ്പുണ്ടെങ്കില്‍ തരണേ, ഒരാള്‍ക്ക് കൊടുക്കാനാണ്’.എം.എല്‍എ സമൂഹമാധ്യമത്തില്‍ കുറിച്ചു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
ഞങ്ങളുടെ വോട്ട് വേണം എന്ന് പറയുന്ന ഇടതുമുന്നണികള്‍ തെറ്റ് അംഗീകരിക്കണം. എന്തുംവിളിച്ചു പറയുന്ന സ്ഥലം എം.എല്‍.എയെ ആദ്യം നിയന്ത്രിക്കണം.ട്വന്റി20യ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നും സാബു.എം.ജേക്കബ് പറഞ്ഞു.രണ്ട് ദിവസത്തിനകം തൃക്കാക്കരയിലെ വോട്ട് ആര്‍ക്കെന്ന് തീരുമാനിക്കും.സില്‍വര്‍ ലൈനും, ആക്രമരാഷ്ട്രീയവും എല്ലാം കണക്കിലെടുത്തായിരിക്കും വോട്ട് രേഖപ്പെടുത്തുക.മനസാക്ഷിവോട്ടാണോ, മുന്നണിക്കാണോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: