തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയതായി പിണറായി സര്‍ക്കാര്‍. റവന്യവകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. സാമൂഹിക ആഘാത പഠനം ഇനി ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം തൃക്കാകര തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് സര്‍ക്കാരിന്റെ ഈ തീരൂമാനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. ജനങ്ങളുടെ ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്നാണ് കല്ലിടല്‍ നിര്‍ത്തിവച്ചത്. ജനകീയ സമ്മര്‍ദത്തെ എതിര്‍ത്ത് ഒരു പ്രവര്‍ത്തനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: