തിരുവനന്തപുരം: മഴ ശക്തമായി തുടരുകയാണെങ്കിലും സംസ്ഥാനത്തെ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് വിലയിരുത്തല്‍. തിരുവനന്തപുരത്തെ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തി. കരമന, കിള്ളിയാര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്കിട്ടുണ്ട്. മഴ കനക്കുകയാണെങ്കില്‍ ഡാമുകളിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മലയോര മേഖലയില്‍ കൂടുതല്‍ മഴപെയ്യാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കല്ലാര്‍, വിതുര, ബോണക്കാട് തുടങ്ങിയ മലയോര മേഖലകളിലെ ജനങ്ങളെ രാത്രി തന്നെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ എത്തി ക്യാമ്പുകളിലേക്ക് മാറ്റി.
വിതുരയിലും പൊന്മുടിയിലും പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് തുറക്കുകയും ചെയ്തു. ബോണക്കാട് എസ്റ്റേറ്റിലെ 111 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്ത് പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്റെ മതില് തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. മലയോര മേഖലകളില്‍ രാത്രി യാത്രാ നിരോധനം കളക്ടര്‍മാര്‍ തീരുമാനിക്കും.
മഴ കനത്തതിനാല്‍ എല്ലാ ജില്ലകളിലും മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ളവര്‍ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. വിനോദസഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കുകയും പരമാവധി താമസസ്ഥലത്ത് തുടരുകയും ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. തീരപ്രദേശങ്ങളിലും ശക്തമായ ജാഗ്രതാ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ തീരപ്രദേശമുള്ള എല്ലാ ജില്ലാ കളക്ടറേറ്റും ജാഗ്രതാ നിര്‍ദേശം മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: