പിലാത്തറ: ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണസാനങ്ങള്‍ സൂക്ഷിച്ചതിന്റെ ഫോട്ടോ എടുത്തതിന് ഡോക്ടര്‍ക്ക് മര്‍ദ്ദനം.ഞായറാഴ്ച്ച പിലാത്തറ കെ.എസ്.ടി.പി റോഡിലുളള കെ.സി റസ്റ്റോന്റില്‍ എത്തിയ ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബരായയെയാണ് ഹോട്ടലുടമയും, സഹോദരിയും, സെക്യൂരിറ്റിയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.ഇവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു.
രാവിലെ പത്തരയോടെ കണ്ണൂരിലേക്കുളള വിനോദയാത്രയ്ക്ക എത്തിയ ഡോ. സുബ്ബരായയും 31 പേര് അടങ്ങിയ ജീവനക്കാരുടെ സംഘവും റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. ഭക്ഷണത്തിന് ശേഷം ഇവര്‍ ശുചിമുറിയില്‍ എത്തിയപ്പോള്‍ ഭക്ഷണസാധനങ്ങളും, പച്ചക്കറിയും ഇവിടെ സൂക്ഷിച്ചിരിക്കുന്നത് കണ്ടു.ഇതിന്റെ ഫോട്ടോയും, വീഡിയോയും സുബ്ബരായ എടുത്തു. ഇത് കണ്ട് ഹോട്ടല്‍ ഉടമയും സെക്യുരിറ്റിയും സഹോദരിയും ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ചു.
മൊബോല്‍ ഫോണ്‍ പിടിച്ചു വാങ്ങി. പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ചുമടുതാങ്ങി കെ.സി ഹൗസില്‍ മുഹമ്മദ് മൊയ്തീന്(28), സഹോദരി സമീന(29), ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരന് ടി.ദാസന്(70) എന്നിവരെ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി. ബാബു, എസ്.ഐ രൂപ മധുസൂധനന് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി.സംഭവത്തില്‍ ഹോട്ടലിന് നോട്ടീസ് നല്‍കിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെറുതാഴം പഞായത്ത് പ്രസിഡന്റ് എം.ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: