Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടോ എന്നറിയാനുള്ള വീഡിയോ ചിത്രീകരണം രണ്ടാം ദിവസവും നടന്നു

വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം വീഡിയോ ചിത്രീകരണം രണ്ടാം ദിവസമായ ഞായറാഴ്ചയും സുഗമമായി നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 08:29 pm IST
in India

ന്യൂദൽഹി: വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം വീഡിയോ ചിത്രീകരണം രണ്ടാം ദിവസമായ ഞായറാഴ്ചയും സുഗമമായി നടന്നു.  

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വീഡിയോ ചിത്രീകരണം. സര്‍വ്വേ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 മണി വരെ തുടരും. മുസ്ലിം സമുദായത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മുടങ്ങിയ സര്‍വ്വേയാണ് ശനിയാഴ്ച തടസ്സമില്ലാതെ ആരംഭിച്ചത്. കോടതി നിയോഗിച്ച കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം വിഭാഗം അന്ന് സര്‍വ്വേ തടഞ്ഞത്. എന്നാല്‍ ഇയാളെ മാറ്റാന്‍ കഴിയില്ലെന്ന് പിന്നീട് കോടതി വിധിച്ചു. ഞായറാഴ്ചയും സര്‍വ്വേ സുഗമമായി നടന്നു. ഈ സര്‍വ്വേയുടെ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ മെയ് 17ന് മുന്‍പ് കോടതി നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിക്കും.  

അതേ സമയം സര്‍വ്വേ നടത്തുമ്പോള്‍ അഞ്ചാം നിലവറയ്‌ക്കടുത്ത് മണ്ണ് കണ്ടെത്തിയതായി ചില സംഘാംഗങ്ങള്‍ പറയുന്നു. വൈറ്റ് സിമന്‍റും ചിലയിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹിന്ദു വിഗ്രാഹങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രണ്ട് നിലവറകളുടെ ചിത്രീകരണമാണ് നടന്നത്. മസ്ജിദിനുള്ളില്‍ പാമ്പുകളുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പാമ്പാട്ടികളെയും വിളിച്ചിരുന്നു. സര്‍വ്വേ ടീമംഗങ്ങള്‍ക്ക് ഉള്ളിലേക്ക് മൊബൈല്‍ കൊണ്ടുപോകാനുള്ള അനുവാദമില്ലായിരുന്നു.  

വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റ് കൗശള്‍ രാജ് ശര്‍മ്മ ഇരുവിഭാഗത്തെയും സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. ഇത് പ്രകാരമാണ് ശനിയാഴ്ച രാവിലെ 8 മുതല്‍ 12 മണിവരെ നാല് മണിക്കൂര്‍ വീഡിയോ ചിത്രീകരണം നടത്താന്‍ തീരുമാനമായത്. ഇരുവിഭാഗത്തോടും സംയമനം പാലിക്കാനും കൗശല്‍ രാജ് ശര്‍മ്മ അഭ്യര്‍ത്ഥിച്ചിരുന്നു.  

ഇരുസമുദായത്തില്‍ നിന്നുള്ളവരും സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച വീഡിയോ ചിത്രീകരണം നടന്നു. അതുപോലെ ഞായറാഴ്ചയും നാല് മണിക്കൂര്‍ നേരം വീഡിയോ ചിത്രീകരണമുള്‍പ്പെടെയുള്ള സര്‍വ്വേ നടത്താനായി.  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങള്‍ എല്ലാം അടച്ചിരുന്നു. ‍ഞായറാഴ്ചയും വീഡിയോ ചിത്രീകരണം നടക്കുമ്പോള്‍ മന്ദിരത്തില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ വേണ്ട സാഹചര്യം ഒരുക്കിയിരുന്നതായി കാശി സോണ്‍ ഡിഎസ്പി ആര്‍.എസ്. ഗൗതം പറഞ്ഞു.  

ഗ്യാന്‍വാപി മസ്ജിദിലെ വീഡിയോ ചിത്രീകരണം തടയണമെന്ന ഹര്‍ജിക്കാരായ മുസ്ലിംസംഘടനയുടെ ആവശ്യം വെള്ളിയാഴ്ച സുപ്രീംകോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുസ്ലിം സമുദായം സര്‍വ്വേ നടപടികള്‍ തടയേണ്ടെന്ന് തീരുമാനിച്ചത്.  

വാരണാസി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകരാണ് ഗ്യാന്‍വാപി മസ്ജിദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന്‍ സംഘം വീഡിയോ ചിത്രീകരണത്തിനായി അവിടെ എത്തിയത്.  ഗ്യാന്‍വാപി മസ്ജിദും തൊട്ടടുത്തുള്ള കാശി വിശ്വനാഥക്ഷേത്രവും ഉള്‍പ്പെടെയുള്ള സ്ഥലം പിടിച്ചെടുക്കുമെന്ന് ചില വര്‍ഗ്ഗീയസംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെയെത്തിയ കോടതി നിയോഗിച്ച സംഘത്തെ വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും ഒരു വിഭാഗം തടഞ്ഞതെന്ന് ആരോപണമുയര്‍ന്നിരുന്നു.  

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്ന് വസ്തുനിഷ്ഠമായി അറിയുന്നതിന് വീഡിയോ ചിത്രീകരണത്തിന് വന്ന കോടതി നിയോഗിച്ച കമ്മീഷന്‍ സംഘത്തിന് കഴിഞ്ഞ ശനിയാഴ്ച അവരുടെ ജോലി ചെയ്യാനായില്ല. രണ്ടു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചെങ്കിലും ദൗത്യം നടത്താനാകാതെ മടങ്ങുകയായിരുന്നു. വാരണാസി ജില്ലാ കോടതിയാണ് വീഡിയോഗ്രാഫി ചെയ്യാന്‍ കമ്മീഷനെ നിയോഗിച്ചത്. ഇപ്പോഴത്തെ കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം വിഭാഗം വാരണാസി ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. എന്നിട്ടും കോടതി നിര്‍ദേശത്തിനെതിരായി കമ്മഷീനെ തടഞ്ഞത് വലിയ നിയമപ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്.  

ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ ചുമരിന് പിന്നില്‍ ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്‍, നന്ദി എന്നിവരുടെ വിഗ്രങ്ങളുണ്ടെന്ന് തെളിവുകളോടെ എട്ടുപേര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ  വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. അവിടെ ദിവസേന പൂജ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാഖി സിംഗെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും കേസ് നല്‍കി. ശൃംഗാര്‍ ഗൗരി ദേവിയുടെ ചിത്രം അവിടെ കണ്ട് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെടിരുന്നു.

Tags: ഹിന്ദു വിഗ്രഹങ്ങള്‍mosqueജ്ഞാന്‍ വ്യാപി മസ്ജിദ്സര്‍വേഉത്തര്‍പ്രദേശ്ഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിവാരാണസിSunday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

Kerala

100 മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും പുതിയ പളളിക്ക് അനുമതി നിഷേധിക്കാമോ: കേരള ഹൈക്കോടതിയോട് ചോദ്യവുമായി സുപ്രീം കോടതി

India

മഹാരാഷ്‌ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുള്ള പട്ടേൽ കൊല്ലപ്പെട്ടു ; ജുമാ മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങവെ കത്തിക്ക് കുത്തിയത് ഉബേദ് ഖാൻ

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.