തിരുവനന്തപുരം: സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം സ്ത്രീകള്‍ പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ. പൊതുവേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികളെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ ബോധവത്കരണം ആവശ്യമാണ്. ഒറ്റക്കെട്ടായി നിന്ന് സമൂഹം പ്രതികരിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചതില്‍ ഗവര്‍ണര്‍ നേരത്തേയും സമസ്തയെ വിമര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയെ അപമാനിച്ചതിലൂടെ സമസ്ത നേതാവ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത്. സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണിത്. എന്നാല്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.
ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി വേദിയിലേക്ക് എത്തിയത്. ആ പെണ്‍കുട്ടിയാണ് അപമാനിച്ചത്. അതുകൊണ്ടുതന്നെ ഹിജാബ് അല്ല വിഷയം. മറ്റു ചിലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: