ബെംഗളൂരൂ: അസാനി ചുഴലിക്കാറ്റ് കാരണം ബെംഗലൂരു തണുത്ത് വിറയ്ക്കുന്നു. ഹില്‍ സ്റ്റേഷനുകളായ ഷിംലയെയും മുസ്സൂറിയെയും കടത്തിവെട്ടുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ ബെഗളുരുവില്‍.ഇന്ത്യയുടെ വടക്ക്പടിഞ്ഞാറ് ഭാഗം ചൂട് കൊണ്ട് ഉരുകി ഒലിക്കുമ്പോളാണ് ബെംഗളൂരു തണുത്തത്.
ബുധനാഴ്ച്ച നഗരത്തിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.സാധാരണ ഇവിടെ അനുഭവപ്പെടുന്ന താപനിലയെ അപേക്ഷിച്ച് 11 ഡിഗ്രി കുറവാണ്.വടക്കേ ഇന്ത്യയില്‍ നിന്ന് പലരും ബെംഗളുരൂവിലേക്ക് താമസം മാറിയാലോ എന്ന് പോലും ആലോചിക്കുന്നുണ്ട്.ഇവിടുത്തെ ഈ താപനിലയ്ക്ക് കാരണം അസാനി ചുഴലിക്കാറ്റാണെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരികരിച്ചിട്ടുണ്ട്.
2012ന് ശേഷം ബെംഗളുരുവില്‍ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത് ആദ്യമായിട്ടാണ്. സാധാരണ മെയ്മാസത്തില്‍ ചൂട് കൂടുതലാണ്.കുറച്ചു സമയം കൂടി മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്നാണ് അറിയിപ്പ്.താപനില ഇനിയും താഴാന്സാധ്യത ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: