തിരുവനന്തപുരം: കൊറോണയുടെ അനുകൂല്യത്തില്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ 34 തടവുകാരെ കാണാനില്ലെന്ന് ആഭ്യന്തര വകുപ്പ്. പരോളില്‍ ഇറങ്ങിയ പ്രതികള്‍ ഇന്നലെ വൈകിട്ട് ആറിനുള്ളില്‍ തിരിച്ച് ജയിലുകളില്‍ എത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. മുങ്ങിയ തടവുകാരെ കണ്ടെത്താന്‍ ജയില്‍ വകുപ്പ് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
കൊറോണ കാലത്ത് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം 770 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചത്. പകര്‍ച്ച വ്യാധി ഭീഷണി അകന്നതോടെ തടവുകാര്‍ക്ക് തിരിച്ചെത്താന്‍ നോട്ടീസ് നല്കി. ഇവരില്‍ പകുതിയോളം പേര് തിരിച്ചെത്തി. ഇതിനിടെ പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പുറത്തിറങ്ങിയതിനാല്‍ കോടതി പറഞ്ഞാല്‍ മാത്രമേ ജയില്‍ തിരിച്ചു കയറൂ എന്നായിരുന്നു നിലപാട്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: