ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സൊഹൈല്‍ ഖാന് വിവാഹമോചിതനാകുന്നു. ഫാഷന്‍ ഡിസൈനറായ സീമ സച്ച്ദേവായിരുന്നു സൊഹൈലിന്റെ ഭാര്യ. 24 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് സൊഹൈലും ഭാര്യ സീമ ഖാനും വേര്‍പിരിയുന്നത്. ബോളിവുഡ് താരം സല്മാന് ഖാന്റെ സഹോദരനാണ് സൊഹൈല്‍.
1998-ലാണ് സൊഹൈലും സീമ ഖാനും തമ്മില്‍ വിവാഹിതരായത്. കുറച്ചു കാലമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ ഇരുവരും മുംബൈയിലെ കുടുംബകോടതിയില്‍ എത്തിയിരുന്നു. ഉഭയസമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: