ഇരിട്ടി: നിര്‍ധന ആദിവാസി കുടുംബങ്ങളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യംവെച്ച് നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റേതടക്കം കോടികളുടെ ഫണ്ട് പാഴാക്കിക്കളയുമ്പോള്‍ നിരവധി കുടുംബങ്ങള്‍ കിടപ്പാടമില്ലാതെ കഴിയേണ്ടണ്ടിവരുന്ന കേരളത്തിലെ പല കോളനികളുടെയും അവസ്ഥ സങ്കടകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പറഞ്ഞു. മീത്തലെ പുന്നാട് ഗ്രാമസേവാസമിതിയും അര്‍ജുന കലാകായിക വേദിയും ചേര്‍ന്ന് മഠംപറമ്പ് കോളനിയില്‍ നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയുണ്ടായിട്ടും രേഖകളൊന്നുമില്ല എന്ന തരത്തിലുള്ള ന്യായങ്ങള്‍ പറഞ്ഞുകൊണ്ടണ്ടാണ് ഇവര്‍ക്കര്‍ഹതപ്പെട്ട സഹായങ്ങള്‍ അധികൃതര്‍ നിഷേധിക്കുന്നത്. ഇത്തരം നീതിനിഷേധങ്ങള്‍ക്ക് വിധേയമായി മഠംപറമ്പ് കോളനിയില്‍ കുറെ അംഗങ്ങളുള്ള ഒരു കുടുംബം ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് കണ്ടാണ് പുന്നാട് ഗ്രാമസേവാ സമിതിയും അര്‍ജ്ജുന കലാകായികവേദിയും ഇവര്‍ക്ക് സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. മീത്തലെ പുന്നാട് മേഖലയില്‍ സമൂഹത്തില്‍ ഏറെ പിന്നോക്കം നില്ക്കുന്ന ഇത്തരം ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള മനസ്സുകാണിച്ച സംഘടനകളുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ എ.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്, വനവാസി കല്യാണ്‍ ആശ്രമം സംസ്ഥാന സംഘടനാ സെക്രട്ടറി ജെ.എസ്. വിഷ്ണു, ഖണ്ഡ്കാര്യവാഹ് ഹരിഹരന്, ഗ്രാമസേവാ സമിതി പ്രസിഡന്റണ്ട് അതുല്‍ അരവിന്ദ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡന്റണ്ട് സത്യന് കൊമ്മേരി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാല്‍, സെക്രട്ടറി പി.വി. പുരുഷോത്തമന്, കൗണ്‍സിലര്‍ സി.കെ. അനിത, കമല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: