തിരുവനന്തപുരം : പെണ്‍കുട്ടിയിലെ വേദിയിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചതില്‍ നടപടി സ്വീകരിക്കണമെന്ന് സമസ്ത നേതാക്കള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീ പുരുഷ സമത്വത്തിന് ഇത്രയേറെ പ്രാധാന്യ കല്‍പ്പിക്കുന്ന കേരളീയ സമൂഹത്തിന്റെ നിശ്ശബ്ദത അതീവ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മുസ്ലിം സ്ത്രീകളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള പുരോഹിതരുടെയും മതനേതാക്കളുടെ ശ്രമമാണ് ഇതിനുപിന്നില്‍. വേദിയില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം.
പെണ്‍കുട്ടി അപമാനിക്കപ്പെട്ടതിന് പിന്നില്‍ ഖുര്‍ആന്‍ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിന്‍ബലമില്ല. അവയുടെ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇത്രയും വലിയ വിഷയമുണ്ടായിട്ടും പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ലെന്നത് ലജ്ജ ഉളവാക്കുന്നു.
സമസ്ത വേദിയില്‍ നടന്ന സംഭവം ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നത്. വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കേണ്ടതാണ്. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്താന്‍ കാരണമാകുന്നത്. ദേശീയ നേതാക്കളടക്കം ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: