തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുള്ള മുസ്ല്യാര്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്. മസ്ത സെക്രട്ടറിയോടും പൊലീസിനോടും കമ്മീഷന്‍വിശദീകരണം തേടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണം.
വിഷയത്തില്‍ ഇസ്ലാം മതപണ്ഡിതനെതിരെ കേസുക്കാത്തതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തുവന്നു. ഇതേ തുടര്‍ന്നാണ് സംഭവം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ നിഷ്ക്രിയരായിരുന്ന ബാലാവകാശ കമ്മീഷന് തിടുക്കപ്പെട്ട് കേസ് എടുത്തിരിക്കുന്നത്. കേസെടുക്കാത്തതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വീകരിച്ച ഈ മൗനം ദുഖകരമെന്നും ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്ക്കെതിരെ നടപടിയെടുക്കാത്തതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ ചോദിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: