കൊല്ലം: കൊട്ടിയം തഴുത്തലയില്‍ കിണറു പണിക്കിടെ മണ്ണിനടിയില്‍പ്പെട്ട മൊട്ടക്കുന്ന് സ്വദേശി സുധീറിനായുളള തെരച്ചില്‍ തുടരുന്നു.കിണറിന് ഏകദേശം 60 അടി താഴ്ച്ചയുണ്ട്.ഇതിന് സമാന്തരമായി മറ്റൊരു കുഴി എടുത്ത് Â അത് വഴി മണ്ണ് നീക്കി സുധീറിനെ പുറത്തെത്തിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്.
Â
ഇന്നലെ തുടങ്ങി രക്ഷാപ്രവര്‍ത്തനം ഇടയ്ക്ക് കനത്ത മഴമൂലം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.ഇന്ന് പുലര്‍ച്ചെ വീണ്ടും ആരംഭിച്ചു.ആദ്യം വലിയ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കാന്‍ ശ്രമിച്ചങ്കിലും, ജെസിബി കുഴിയിലേക്ക് ഇറങ്ങാത്തതിനാല്‍ ചെറിയ ജെസിബി കൊണ്ടുവന്ന് കുഴിയെടുക്കുകയാണ് ഇപ്പോള്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏകദേശം പതിനാറ് മണിക്കൂര്‍ അയിരിക്കുന്നു.35 അടിയോളം കുഴിയെടുത്തുകഴിഞ്ഞു. 15അടി കൂടി എടുത്താല്‍ മാത്രമെ സുധീറിന് സമീപം എത്താന്‍ സാധിക്കു.
Â
അഗ്നിരക്ഷാസേന കിണറ്റില്‍ ഇറങ്ങി സുധീറിനെ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും മണ്ണിടിച്ചില്‍ ഉണ്ടായതോടെ അതില്‍ നിന്ന് പിന്മാറി.കിണറിന് 30 വര്‍ഷത്തോളം പഴക്കമുണ്ട്, മുന്‍പും Â കിണറ്റില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇറങ്ങിയുളള രക്ഷാപ്രവര്‍ത്തനം സാധ്യമല്ല.ഇതിനാലാണ് സമാന്തരമായി കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
Â
ഇന്നലെ ഉച്ചയ്ക്കാണ് കൊട്ടിയം ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ തഴുത്തല രണ്ടാം വര്‍ഡിലെ ഒരു വീട്ടിലെ കിണറ്റില്‍ റിങ് ഇറക്കുകയായിരുന്നു Â സുധീറും മറ്റ് തൊഴിലാളികളും, എന്നാല്‍ പെട്ടെന്ന് കിണര്‍ ഇടിയാന്‍ തുടങ്ങി. എല്ലാവരും പെട്ടെന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ സുധീറിന് മേലേക്ക് തൊടി ഇടിഞ്ഞുവീണു.മറ്റ് തൊഴിലാളികള്‍ നോക്കുമ്പോള്‍ കിണര്‍ ഉളളില്‍ നിന്ന് ഇടിഞ്ഞ്താണ് മണ്ണ് സുധീറിന് മേല്‍പതിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: