ന്യൂദല്‍ഹി : പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് പിടിയില്‍. വ്യോമസേനാ ജവാന് ദേവേന്ദ്ര ശര്‍മ്മയാണ് അറസ്റ്റിലായത്. ഇയാളെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
വ്യോമസേനയുടെ തന്ത്രപ്രധാന വ്യോമസേന വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തി. ഹണി ട്രാപ്പ് വഴിയാണ് ദേവേന്ദ്ര ശര്‍മ്മയില്‍ നിന്നും ഐഎസ്ഐ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഫേസ്ബുക്കിലുടെ പരിചയപ്പെട്ട ഒരു യുവതി ഇയാളുമായി സൗഹൃദം സ്ഥാപിച്ച് വ്യോമസേനയെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണുന്നതിനായി എത്തിയ ദേവേന്ദ്ര ശര്‍മ്മയെ ദല്‍ഹിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്യുകയായിരുന്നു.
ദേവേന്ദ്ര ശര്‍മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. ശര്‍മ്മയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്തൊക്കെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോര്‍ന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: