ആലപ്പുഴ: തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയില്‍ നിന്ന് വാങ്ങിയഭക്ഷണത്തില്‍ നിന്ന് മോതിരം കിട്ടിയത്. Â ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്തതയുണ്ടായതിനെ തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗത്തിന് നല്കിയ പരാതിയില്‍ തട്ടുകട അടച്ചിടാന്‍ നിര്‍ദ്ദേശം നല്കി.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. നഗരത്തിലാണ് ഭക്ഷണം വില്പന നടത്തിയതെങ്കിലും പാകം ചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത്തു പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടര്‍ നടപടികള്‍. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: