ഇന്ന് ലോക നഴ്സ് ദിനം. സ്വന്തം ജീവന് പോലും പണയം വെച്ച് രോഗികളെ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാര്‍. കൊവിഡ് കാലത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. ഇവരുടെ മുഖത്തെ ചിരിയൊന്നു മങ്ങിയാല്‍, സ്വരത്തില്‍ അല്പമൊരു കാഠിന്യം കടന്നു കൂടിയാല്‍ ഇവരെ ദുര്‍മുഖത്തോടെ കാണുന്നവരാണ് പലരും.
Â
കുറഞ്ഞ വേതനത്തിലും പരിമിതികളുടെ അന്തരീക്ഷത്തിലും വീര്‍പ്പു മുട്ടുന്നവരാണ് നഴ്സുമാരില്‍ ബഹുഭൂരിപക്ഷവും. പുറം നാടുകളില്‍ കാവല്‍ മാലാഖയുടെ ജോലിക്ക് പൊതുവേ പ്രധാന്യമേറും. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇവര്‍ വലിയ ബുദ്ധിമുട്ടുകള്‍അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് വാസ്തവം.
Â
മലയാളി നഴ്സുമാര്‍ കൂടുതല്‍ പുറംനാടുകളില്‍ പോകുന്നതിന്റെ കാരണവും അവിടങ്ങളില്‍ കൂടുതല്‍ പ്രധാന്യം ലഭിക്കുന്നുവെന്നതാണ്. Â മാലാഖമാരേയും മനുഷ്യനായി കാണാനുള്ള, അവര്‍ക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടെന്ന് തിരിച്ചറിയാനുളള ഒരു മനസ് നമുക്കിടയിലും Â ഉണ്ടാകണം. അവരുടെ ജോലിയുടെ ബുദ്ധിമുട്ടുകളും അവരുടെ പ്രധാന്യവും തിരിച്ചറിയണം. കൊവിഡ് കാലത്ത് കയ്മെയ് മറന്നു പ്രവര്‍ത്തിയ്ക്കുന്ന ഇവരുടെ സേവനത്തെ മനസ്സുകൊണ്ട് കുമ്പിടുക. ആദരം നല്‍കുക.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: