കൊച്ചി: രാജ്യത്തെ ഭരണഘടനയ്ക്കു ഭീഷണിയാകുന്ന രീതിയിലുള്ള പൊളിറ്റിക്കല്‍ ആശയമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നതെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച അസ്കര്‍ അലി അഭിപ്രായപ്പെട്ടു. എസന്‍സ് ഗ്ലോബല്‍ പത്തടിപ്പാലം ഗൗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച മിറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു.
ആറാം നൂറ്റാണ്ടിലെ തല തിരിഞ്ഞ കാര്യങ്ങളാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മതം വിട്ടയാളെ ഉടന്‍ കൊല്ലണമെന്നാണ് പഠിപ്പിക്കുന്നത്. മദ്രസ പഠനത്തില്‍ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഭയം മൂലം കുട്ടികള്‍ പുറത്ത് പറയുന്നില്ല. മതപ്രബോധനത്തില്നിന്ന് കുട്ടികള്‍ വഴുതിപ്പോകാതിരിക്കാന്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ അവര്‍ നിഷേധിക്കുന്നു. ഈ പൗരാവകാശ ലംഘനത്തിനെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് അസ്കര്‍ അലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചെറുപ്രായത്തില്‍തന്നെ മതസ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനാല്‍ മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നില്ല. മാസത്തില്‍ രണ്ട് തവണ മാത്രമേ കുട്ടികള്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയുന്നുള്ളുവെന്നതിനാല് സ്ഥാപനത്തില്‍വച്ച് അധ്യാപകരില്‍നിന്ന് നേരിടുന്ന പീഡനങ്ങള്‍ പുറംലോകം അറിയുന്നില്ല.
ഇസ്ലാമിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള പരിചയാണ് ഇസ്ലാമോഫോബിയയെന്ന പ്രയോഗമെന്ന് അസ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പെണ്‍കുട്ടിയെ സമസ്തയുടെ ആളുകള്‍ അപമാനിച്ച സംഭവം ബാലിശമാണെന്നും പുരോഗമന പോരാട്ടം തുടരുമെന്നും അസ്കര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.റിജു, അരിഫ് ഹൂസൈന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: