സ്മൃതി സുബിന് ഇറാനി
(കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി)
സര്‍വജന ഹിതായ, സര്‍വജന സുഖായ (എല്ലാവരുടേയും നന്മയ്ക്കായി, എല്ലാവരുടേയും ക്ഷേമത്തിനായി) എന്ന ആപ്തവാക്യം അതിവേഗം യാഥാര്‍ത്ഥ്യമാക്കി മാറ്റുകയായിരുന്നു മോദി സര്‍ക്കാര്‍. ജനഹിതത്തിന്റെ (പൊതുതാത്പര്യം) സാരാംശം ലിംഗപരമായ ‘മുഖ്യധാരാ’ അനുഭവങ്ങളിലേക്ക് പുനര്‍നിര്‍മ്മിച്ചിരിക്കുന്നു എന്നു പറയാം. ലിംഗഭേദമന്യേയുള്ള മുഖ്യധാരാ നയം രാജ്യത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചു. ഇത് അയഥാര്‍ത്ഥമായ ഒരു അനുബന്ധ നടപടിയെന്ന നിലയിലേക്ക് ചുരുങ്ങുന്നില്ലെന്ന് ഗവണ്മെന്റ് ഉറപ്പാക്കിയിരിക്കുന്നു.
നിലവിലെ Â സര്‍ക്കാര്‍ നയപരമായ വ്യവഹാരങ്ങള്‍ വിളംബരം ചെയ്യാന്‍ ലിംഗസമത്വത്തിലൂന്നിയ ചുവടുകള്‍ സ്വീകരിച്ചിരിക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 ന് കീഴില്‍ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് കുടുംബനാഥ സ്ത്രീകളാകണം എന്ന നിബന്ധന നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്നിവയുടെ ആനുകൂല്യങ്ങളും-യഥാക്രമം വീട്ടുടമസ്ഥതയും പാചകവാതക കണക്ഷനും – സ്ത്രീ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഇത്തരം ഇടപെടലുകള്‍ സാമ്പത്തിക വിഭവങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കുകയും അവരുടെ സാമൂഹിക പദവി ഉയര്‍ത്തുകയും ചെയ്തു.
ആരോഗ്യ സേവനങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന പോലുള്ള മുന്‍കാല പദ്ധതികള്‍ പുനഃക്രമീകരിച്ചും പരിവര്‍ത്തനപ്പെടുത്തിയും പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന നടപ്പാക്കി. ഈ Â പദ്ധതി പ്രായപൂര്‍ത്തിയായ പുരുഷ അംഗങ്ങളില്ലാത്ത കുടുംബങ്ങളെ ഉള്‍ക്കൊള്ളുക മാത്രമല്ല, ഒരു കുടുംബത്തില്‍ അഞ്ച് ഗുണഭോക്താക്കള്‍ മാത്രമെന്ന പരിധി എടുത്തുകളയുകയും ചെയ്തു. സ്ത്രീകേന്ദ്രീകൃതവും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യത ഉറപ്പാക്കുന്നതുമായ ഗണ്യമായ ആരോഗ്യ ആനുകൂല്യ പാക്കേജുകളാണ് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ കീഴില്‍, പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകള്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
മുന്‍ ഭരണാധികാരികള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത്, അധികാരത്തിലെത്തി പത്ത് വര്‍ഷം തികയും മുന്‍പേ തന്നെ മോദി സര്‍ക്കാര്‍ ചെയ്യുന്നു. നാരീശക്തി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വീടും പാചകവാതകവും പോലുള്ള ആസ്തികള്‍ സ്ത്രീകള്‍ക്ക് നല്കിയപ്പോള്, നിലനിന്നിരുന്ന അസമത്വവും വെല്ലുവിളിക്കപ്പെടുന്നു.
2019 ല്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, രാജ്യവ്യാപകമായി സമയ വിനിയോഗ സര്‍വേ നടത്തി. ഒരു ദിവസം, ഒരു ശരാശരി ഇന്ത്യന്‍ വനിത, 7.2 മണിക്കൂര്‍, പരിചരണത്തിനും ഗാര്‍ഹിക സേവനങ്ങള്‍ക്കും മാത്രമായി ചെലവഴിക്കുന്നു. ശരാശരി ഇന്ത്യന്‍ പുരുഷന്മാര് വിനിയോഗിക്കുന്ന 2.8 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ അധികമാണിത്. നമ്മുടെ അമ്മമാരുടെ പ്രതിഫലരഹിതവും അംഗീകരിക്കപ്പെടാത്തതുമായ വിയര്‍പ്പിനും അധ്വാനത്തിനും ഒടുവില്‍ സര്‍വേയിലൂടെ ഉത്തരം കിട്ടി. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അന്വേഷണവും അനന്തരഫലമായുള്ള നയവ്യതിയാനവും ഈ സര്‍വേയിലൂടെ സാധ്യമാവുകയാണ്.
1998ല്‍, Â അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ആദ്യമായി സമയ വിനിയോഗ സര്‍വ്വേ ആറ് സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇപ്പോള്‍, ഈ സര്‍വ്വേകള്‍ നയവ്യവഹാരത്തില്‍ ഒരു പ്രമുഖ സ്ഥാനം നേടി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ആഗോള സൂചികയിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.
പോഷകാഹാരം, കുടുംബാസൂത്രണം, പ്രത്യുത്പാദനം, മാതൃ-ശിശു ആരോഗ്യം, മരണനിരക്ക് എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളുടെ പതിവ് ഉറവിടം എന്ന നിലയില്‍, ദേശീയ കുടുംബാരോഗ്യ സര്‍വ്വേ, ആരോഗ്യ സൗകര്യങ്ങള്‍ സന്തുലിതമായി ലഭ്യമാക്കുന്നതില്‍, പ്രത്യേകിച്ച് സ്ത്രീകളെ സുരക്ഷിതമാക്കുന്നതില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തിന്റെ ഒരു അളവുകോലാണ്. ചഎഒട4 (201516) ന്റെ സാംപ്ലിങ് സ്ട്രാറ്റജി, രീതി ശാസ്ത്രപരമായ സമഗ്ര നവീകരണത്തിന് വിധേയമായി, രാജ്യത്തെ എല്ലാ ജില്ലകളെയും കണക്കിലെടുക്കുന്ന സ്ഥിതിവിവരശേഖരണം, അതിന്റെ മുന്‍ഗാമിയായ ചഎഒട3 ന്റെ (2005-06) ദേശീയ പ്രതിനിധ്യ സാമ്പിളിനെ അപേക്ഷിച്ച് വലിയ പുരോഗതിയാണ് കാണിക്കുന്നത്. ഉപ-ദേശീയ-ജില്ലാ തല പ്രാതിനിധ്യം ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് മുന്‍ഗണനാക്രമവും ലക്ഷ്യബോധമുള്ളതുമായ ഇടപെടലുകള്‍ക്ക് പ്രേരിപ്പിച്ചു.
ദേശീയ കുടുംബാരോഗ്യ ദൗത്യം-4 ആദ്യമായി ലിംഗ-വിഭജിത കാന്‍സര്‍ വ്യാപനം രേഖപ്പെടുത്തി. വദന, സ്തന, ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള സ്ക്രീനിങ് ടെസ്റ്റിന് സ്ത്രീകള്‍ വിധേയരായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിന്റെ തുടര്‍ച്ചയായി രേഖപ്പെടുത്തിയത്. ദേശീയ കുടുംബാരോഗ്യ ദൗത്യം നാലും അഞ്ചും ചേര്‍ന്ന് ഇന്ത്യന്‍ വനിതകളുടെ ആരോഗ്യവിവരങ്ങളുടെ സമഗ്ര ചിത്രം നല്‍കുകയും ഡാറ്റയുടെ അമൂല്യ ഖനിയായി വര്‍ത്തിക്കുകയും ചെയ്യുന്നു.
രാഷ്ട്രത്തിന്റെ സ്ഥിതിവിവര ശാസ്ത്ര ശൈലി സ്ത്രീകളെ ഗണിക്കാനുതകും വിധം പുനര്‍നിര്‍മ്മിച്ചു. ദേശീയ സാമ്പിള്‍ സര്‍വേ, മുമ്പ് ശേഖരിച്ചിരുന്ന പഞ്ചവത്സര തൊഴില്‍, തൊഴിലില്ലായ്മ വിവരങ്ങള്‍ക്ക് പകരം ലിംഗ-വിഭജിത സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാകുന്ന ത്രൈമാസ, വാര്‍ഷിക പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ കൊണ്ടുവന്നു. സ്ത്രീ തൊഴിലാളികളുടെ ജനസംഖ്യാ അനുപാതം, അവരുടെ പങ്കാളിത്ത നിരക്ക്, തൊഴിലില്ലായ്മ നിരക്ക് എന്നിങ്ങനെയുള്ള ലിംഗ-വിഭജിത ഡാറ്റയാണ് ഇതിലൂടെ ഇപ്പോള്‍ അനുമാനിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ Â 2014ല്‍ പെണ്‍ഭ്രൂണഹത്യയെക്കുറിച്ചുള്ള വിവരശേഖരണം ആരംഭിച്ചു. അത്തരം നിരാശാജനകമായ വിവരങ്ങള്‍ കയ്പ്പേറിയ ഗുളികകളാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച വിവരശേഖരണത്തിന് മുന്‍കൈയെടുക്കുകയും സൗകര്യമൊരുക്കുകയും ചെയ്തു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചാരണങ്ങളിലൂടെ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ അതിവേഗം പ്രവര്‍ത്തിച്ചു.
സര്‍ക്കാര്‍ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ വഴിയോ സര്‍വേകളിലൂടെയോ ലിംഗപരമായി വേര്‍തിരിച്ച ഡാറ്റ വിപുലമായി സൃഷ്ടിക്കുകയും പദ്ധതികള്‍ ആരംഭിക്കാനോ പരിഷ്കരിക്കാനോ അവയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ഗുണാത്മകമായ ഒരു ചാക്രിക പ്രക്രിയ പൂര്‍ണ്ണമാകുന്നു. ജനഹിതം Â ഉറപ്പാക്കും വിധം നയങ്ങളില്‍ ലിംഗസമത്വത്തെ മുഖ്യധാരയിലെത്തിക്കുകയും അതുമായി ബന്ധപ്പെട്ട ഡാറ്റയുടെ ഓഡിറ്റിങും മൂന്നാം കക്ഷി വിലയിരുത്തലുകളും നടത്തേണ്ടതും അക്കാദമിക, ഗവേഷണ, മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി കൂട്ടായ്മകളുടെയും വ്യക്തികളുടെയും ഉത്തരവാദിത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: