കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഇസാഫ് 105.60 കോടി രൂപ അറ്റാദായം നേടി. 143.93 Â ശതമാനമാണ് വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ അറ്റാദായം 43.29 കോടി രൂപയായിരുന്നു. 202122 സാമ്പത്തിക വര്‍ഷം 54.73 കോടി രൂപയാണ് ഇസാഫിന്റെ അറ്റാദായം. നാലാം പാദ പ്രവര്‍ത്തന ലാഭം 174.99 ശതമാനം വര്‍ധിച്ച് 158.09 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 57.49 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 17.96 ശതമാനം വര്‍ധിച്ച് 491.84 കോടി രൂപയായി. മുന്‍ വര്‍ഷം 416.98 കോടി രൂപയായിരുന്നു ഇത്.
Â
8999 കോടി രൂപയായിരുന്ന നിക്ഷേപങ്ങള്‍ 42.40 ശതമാനം വര്‍ധിച്ച് 12,815 കോടി രൂപയായി. 2927 കോടി രൂപയാണ് കാസ നിക്ഷേപം. 67.45 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. കാസനിക്ഷേപ അനുപാതം 22.84 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു. വായ്പാ വിതരണം 44.15 ശതമാനം വര്‍ധിച്ച് 12,131 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 8415 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 17425 കോടി രൂപയില്‍ നിന്നും 44.36 ശതമാനം വര്‍ധിച്ച് 25,156 കോടി രൂപയായി.
Â
വിപണിയില്‍ പല പ്രതിസന്ധികളുണ്ടായെങ്കിലും സാമ്പത്തിക വര്‍ഷം പൊതുവില്‍ Â പ്രശംസനീയമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. Â
ഏറെ നീണ്ട ലോക്ഡൗണും നിയന്ത്രണങ്ങളും മൂലമുണ്ടായ പ്രതിസന്ധി തിരിച്ചടവുകളെ ബാധിച്ചിട്ടുണ്ട്. ഇതു കാരണം മൊത്ത നിഷ്ക്രിയ ആസ്തി 7.83 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 3.92 ശതമാനമായും വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇവ യഥാക്രമം 6.7 ശതമാനവും 3.88 ശതമാനവും ആയിരുന്നു. റിസര്‍വ് ബാങ്ക് നിഷ്കര്ഷിച്ചതിനേക്കാള് Â 66.06 കോടി രൂപ സാധാരണ ആസ്തികള്‍ക്കുവേണ്ടി ഈ വര്‍ഷം അധികമായി വകയിരുത്തുകയുണ്ടായി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: