തിരുവനന്തപുരം : ആന്ധ്രാ തീരത്തെത്തിയ അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്. ജാഗ്രത തുടരാനും Â കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.
മധ്യ കേരളത്തിലും കിഴക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളേയും മഴയ്ക്ക് സാധ്യതെയെന്നും മുന്നറിയിപ്പുണ്ട്.
അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ മഴ തുടങ്ങി. ഇതിനെ തുടര്‍ന്ന് വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് വെട്ടിചുരുക്കിയിരിക്കുകയാണ്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: