കൊച്ചി: തൃക്കാക്കരയിൽ ഇടതിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ. വി തോമസ്. കോൺഗ്രസ് തന്നെ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വെല്ലുവിളിച്ചു. നാളെ തൃക്കാകരയിൽ നടക്കുന്ന ഇടത് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കും. Â
ഞാൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചരണത്തിന് ഇറങ്ങുന്നത്. ജോ ജോസഫിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. താനായിട്ട് കോൺഗ്രസ് വിട്ടു പോകില്ല. എല്ലാവരെയും പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. Â
കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: