ന്യൂദല്‍ഹി : രാജ്യദ്രോഹ കുറ്റത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രങ്ങളും പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്യരുത്. കേന്ദ്ര സര്‍ക്കാര്‍ കേസ് പരിശോധിക്കുന്നത് വരെ ഈ വകുപ്പ് ചുമത്തി കേസെടുക്കരുതെന്നും സുപ്രീംകോടതി ഉത്തരവിറക്കി.
ഇതോടൊപ്പം നിലവിലെ രാജ്യദ്രോഹ കേസുകളുടെ നടപടികള്‍ എല്ലാം നിര്‍ത്തിവെയ്‌ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാജ്യദ്രോഹക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ളവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. എന്നാല്‍ നിയമലംഘനം രജിസ്റ്റര്‍ ചെയ്യാതിരിക്കാനാകില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി.
ബ്രിട്ടീഷ് കാലത്തെ നിയമം പുനപ്പരിശോധിക്കണമെന്നും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രാജ്യദ്രോഹക്കുറ്റം കാലത്തിന് അനുസരിച്ച് മാറ്റേണ്ടതുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധിക്കുന്നതുവരെ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
എന്നാല്‍ രാജ്യദ്രോഹക്കേസുകള്‍ കെട്ടിക്കിടക്കുന്നത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നതാണെന്നും ഓരോ കേസും ചിലപ്പോള്‍ തീവ്രവാദ സ്വഭാവമുളളതും കളളപ്പണം വെളുപ്പിക്കല്‍ പോലെ ഗൗരവമായ കുറ്റകൃത്യമുളളതും ആകാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകള്‍ നീതിന്യായ സംവിധാനത്തിന് മുന്‍പിലാണെന്നും കോടതികളില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. കൂടാതെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: