തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് ഐ.എം.ഡി അറിയിച്ചു. ആന്ധ്രപ്രദേശിലെ കാക്കിനഡയില്‍ കരയോട് ചേര്‍ന്ന് തീരംതൊടുമെന്നും,പിന്നീട് ദിശമാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും മുന്നറിപ്പുണ്ട്.
Â
കേരളത്തില്‍ 14വരെ മഴ തുടരുമെന്നും, ഇന്ന് കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത ഉളളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ കാക്കിനഡ-വിശാഖപട്ടണം തീരത്തുനിന്ന് ഗതിമാറി ആന്ധ്രപ്രദേശിന്റെ വടക്ക് തീരത്തിനും ഒഡീഷാ തീരത്തിനും സമാന്തരമായി നീങ്ങും.
Â
വ്യാഴാഴ്ച്ചയോടെ ശക്തികുറഞ്ഞ് Â ന്യൂനമര്‍ദ്ദമായി മാറും.ഇന്ന് ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഉളളതിനാല്‍ ആന്ധ്ര, തെലുങ്കാന സംസഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാക്കിനടയില്‍ തീരദേശ റോഡുകള്‍ താല്‍ക്കാലികമായി അടച്ചു.ഒഡീഷയിലും മഴമുന്നറിപ്പ് നല്‍കിയിട്ടുണ്ട്.കേരള കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനവും വിലക്കിട്ടുണ്ട്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: