രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെട്ട കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന ശിക്ഷ ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശാനും കേരളം അതിന്റെ താവളമല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. രാജ്യദ്രോഹക്കുറ്റം, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, ഇതിനായുള്ള ഗൂഢാലോചന, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കല്‍ എന്നിങ്ങനെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യപ്രതി തടിയന്റവിട നസീര്‍ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചത്. മുഖ്യ സൂത്രധാരനായ തടിയന്റവിട നസീറിന് വിചാരണക്കോടതി വിധിച്ച ഇരട്ടജീവപര്യന്തം, ഹൈക്കോടതി അഞ്ച് ജീവപര്യന്തമാക്കി. കേസിലെ പതിനഞ്ചാം പ്രതി അബ്ദുള്‍ ജബ്ബാറിന്റെ നാല് ജീവപര്യന്തം ആറ് ജീവപര്യന്തമാക്കി .
ഇരട്ടജീവപര്യന്തം ശിക്ഷ നല്‍കിയിരുന്ന എട്ടു പ്രതികള്‍ക്ക് എന്‍ഐഎയുടെ അപ്പീല്‍ പരിഗണിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള ഇരട്ടജീവപര്യന്തം കൂടി വിധിച്ചിരിക്കുകയാണ്. സമൂഹത്തിന് ഭീഷണിയാവുന്ന മതഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതുമാണ് ഹൈക്കോടതിയുടെ ഈ വിധി. മതത്തിന്റെ പേരില്‍ രാജ്യത്തിനെതിരെ യുദ്ധത്തിനൊരുങ്ങുന്നവര്‍ക്ക് മാറിച്ചിന്തിക്കാന്‍ ഇത് പ്രേരണയാവും. പ്രതികളുടെ ശിക്ഷ ഉറപ്പുവരുത്തുന്ന വിധത്തില്‍ ഫലപ്രദമായി അന്വേഷണം നടത്തിയ എന്‍ഐഎയേയും കേസ് വാദിക്കുന്നതിന് മതിയായ തയ്യാറെടുപ്പ് നടത്തിയ അസി. സോളിസിറ്റര്‍ ജനറലിനെയും കോടതി പ്രശംസിച്ചത് ഭീകരവിരുദ്ധപ്പോരാട്ടത്തിന് കരുത്തു പകരും. Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â
രണ്ടായിരത്തി എട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ പരിശീലനം നേടുന്നതിനായി തടിയന്റവിട നസീറിന്റെയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്തവരില്‍ നാല് പേര് കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാഭടന്മാരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ നടുക്കിയ ഈ സംഭവം കേരളം മതതീവ്രവാദികളുടെ താവളമായിരിക്കുകയാണന്നു തെളിയിച്ചു. കശ്മീരിലും മറ്റും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന പാക് ഭീകരവാദികളെപ്പോലെയുള്ളവര്‍ കൊച്ചുകേരളത്തിലുമുണ്ടെന്നാണ് വെളിപ്പെട്ടത്. കേസിന്റെ അന്വേ
ഷണം പുരോഗമിക്കുകയും പ്രതികള്‍ ഓരോരുത്തരായി പിടിയിലാവുകയും ചെയ്തപ്പോള്‍, ഇതിനു പിന്നിലെ ഗൂഢാലോചനയുടെയും ദേശവിരുദ്ധ മനോഭാവത്തിന്റെയും ആഴവും പരപ്പും വ്യക്തമായി. മുഖ്യപ്രതി തടിയന്റവിട നസീര്‍ പിടിയിലായത് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ചിറ്റഗോങ്ങില്‍നിന്നാണ്. ഒളിവില്‍പ്പോയശേഷം ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുടെ കൂട്ടാളിയും ചില ഭീകരാക്രമണക്കേസുകളില്‍ പ്രതിയുമാണ് നസീര്‍. മലയാളികളായ ഇത്തരം ഭീകരവാദികള്‍ ഉള്‍പ്പെടുകയും അവരില്‍ ചിലര്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും കേരളത്തില്‍ ഭീകരവാദമില്ലെന്ന നിലപാടാണ് സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും പോലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത്. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസുള്‍പ്പെടെ ആഗോള ഇസ്ലാമിക ഭീകരവാദികളുമായി കണ്ണിചേര്‍ന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായി. രാജ്യത്തുനിന്ന് ഐഎസില്‍ ചേരാന്‍ ഏറ്റവും കൂടുതല്‍ യുവതീയുവാക്കള്‍ പോയിട്ടുള്ളത് കേരളത്തില്‍നിന്നാണെന്ന് വെളിപ്പെട്ടു. എന്നിട്ടും കേരളം മതഭീകരവാദ മുക്തമാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങളും രാഷ്ട്രീയ-ഭരണനേതൃത്വവും ശ്രമിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും പോലുള്ളവ തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന്, പാലക്കാട്ടെ സഞ്ജിത് കൊലപാതകക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പറഞ്ഞതും ഇടതു-ജിഹാദി സഖ്യത്തിനുള്ള മുന്നറിയിപ്പാണ്. ഇതിനു പിന്നാലെയാണ് കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ പ്രതികള്‍ ചെയ്ത കുറ്റങ്ങളുടെ ദേശവിരുദ്ധ സ്വഭാവം അക്കമിട്ടു നിരത്തിക്കൊണ്ടുള്ള ശക്തമായ വിധിന്യായം ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. പ്രതികളുടെ ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ കോടതി വാക്കുകള്‍ മയപ്പെടുത്തുന്നില്ല. വിഷം തുപ്പുന്ന പ്രസംഗങ്ങളാണ് മുഖ്യപ്രതി തടിയന്റവിട നസീര്‍ നടത്തിയിട്ടുള്ളതെന്ന് കോടതി വിമര്‍ശിച്ചിരിക്കുന്നു. കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതായി വിധിയില്‍ പറയുന്നത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. Â
തീവ്രവാദ ചിന്തകളുള്ളവരോട് ഒന്നേ പറയാനുള്ളൂ; ചരിത്രത്തിലേക്കു നോക്കിയാല്‍ വേലിക്കപ്പുറത്തുള്ളത് അക്കരപ്പച്ച മാത്രമാണെന്ന് വ്യക്തമാകുമെന്ന് പറയുമ്പോള്‍ കോടതി എവിടേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ആര്‍ക്കും മനസ്സിലാവും. സഹോദരന്മാരെ കൊന്നാല്‍ സ്വര്‍ഗം ലഭിക്കുമെന്ന മിഥ്യാധാരണയിലാണ് അവര്‍ ഭൂമിയിലെ സ്വര്‍ഗത്തില്‍ ഏറ്റുമുട്ടി മരിച്ചതെന്നും, അവര്‍ക്ക് സ്വര്‍ഗം കിട്ടിയോ എന്നതിന് ഉത്തരമില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. വര്‍ഗീയ പ്രീണനത്തിനും വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനും അബ്ദുള്‍ നാസര്‍ മദനിയെയും തടിയന്റവിട നസീറിനെയും പോലുള്ള മതതീവ്രവാദികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ഇതിനു മറുപടി പറയണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: