വയനാട്: പിസി ജോര്‍ജ് കേരള സമൂഹത്തോട് പറയുന്നത് സമകാലിക വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകള്‍ തന്നെയാണെന്ന് കെ.സി.വൈ.എം താമരശേരി രൂപത. വിഷം ചീറ്റുന്ന പല പ്രസംഗങ്ങളും പല സാമുദായിക വേദികളിലും മുമ്പ് ഉയര്‍ന്ന് വന്നപ്പോഴും മൗനം ഭജിച്ചിരുന്നവര്‍ ഈ വിഷയത്തില്‍ വീണ്ടും വീണ്ടും കൃത്യമായ ഇടപെടല്‍ നടത്തുന്നതും പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതും ഏത് താല്പര്യ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണ്.
തെളിവ് സഹിതം കേരള പൊതുസമൂഹം പലതവണ ചര്‍ച്ച ചെയ്തുപേക്ഷിച്ച അനവധി നിരവധി പരാമര്‍ശങ്ങളും പ്രഭാഷണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അത്തരക്കാര്‍ നാടെങ്ങും നടന്ന് വര്‍ഗീയ വിഷം ചീറ്റുന്ന, കലാപാന്തരീക്ഷം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളും ആഹ്വാനങ്ങളും നടത്തിയപ്പോഴും ഈ നാട്ടിലെ പ്രബുദ്ധ മതേതര വാദികള്‍ ഏത് മാളത്തിലായിരുന്നു തപസ്സിരുന്നിരുന്നത് എന്നത് സംശയം ഉദിപ്പിക്കുന്നതാണ്. Â
പി.സി. ജോര്‍ജ്ജ് എന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തിയതാണ് ഈ നാടിന്റെ പൊതു മതേതരത്വം തകരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നതെങ്കില്‍ ചരിത്രത്തിലേക്ക് മടങ്ങിയെത്തി ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് അത്തരം പ്രബുദ്ധരെ ഓര്‍മിപ്പിച്ചുക്കൊള്ളട്ടെ. ഇനിയും ഈ വിഷയത്തില്‍ പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനുമുള്ള ഹിഡ്ഡന്‍ അജണ്ടകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. െ്രെകസ്തവ സമൂഹം സംഘടിക്കും, പ്രതികരിക്കുമെന്നും താമരശേരി രൂപത അറിയിച്ചു. ÂÂ
Â
Â
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: