മുംബൈ: മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് .മഹാരാഷ്‌ട്ര നവനിർമാണ സേനയുടെ 28,000 പ്രവർത്തകർക്ക് നോട്ടീസ് അയച്ച മഹാരാഷ്‌ട്ര പോലീസിന്റെ നടപടിയില്‍ പ്രകോപിതനായി മഹാരാഷ്‌ട്ര നവനിർമാണ സേന നേതാവ് രാജ് താക്കറെ. Â
ഇവരില്‍ ചില പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനിയും തങ്ങളുടെ ക്ഷമയെ പരീക്ഷക്കരുതെന്ന മുന്നറിയിപ്പാണ് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ നല്‍കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് അയച്ച കത്തിലാണ് രാജ് താക്കറെയുടെ ഈ അന്ത്യശാസനം. Â അധികാരം വരികയും പോവുകയും ചെയ്യുമെന്നും രാജ് താക്കറെ കത്തിലൂടെ ഓർമ്മിപ്പിച്ചു.
”മഹാരാഷ്‌ട്ര സർക്കാരിനോട് ഒന്നേ പറയാനുള്ളൂ.. ഞങ്ങളുടെ ക്ഷമയുടെ പരിധി കാണാൻ നിൽക്കരുത്. അധികാരം വരും പോകും. അധികാരത്തിന്റെ ചെമ്പിൻ തകിട് ആരും കൊണ്ടുവന്നിട്ടില്ല.” രാജ് താക്കറെ പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അനധികൃത ഉച്ചഭാഷിണികൾ എടുത്ത് മാറ്റുന്നത് തടയാനാണോ സർക്കാരിന്റെ ശ്രമമെന്നും രാജ് താക്കറെ ചോദിച്ചു. പാകിസ്താനിൽ നിന്നെത്തിയ തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതിന് സമാനമായാണ് തങ്ങളുടെ പാർട്ടി പ്രവർത്തകരോട് പെരുമാറുന്നത്. ഇത്തരത്തിൽ യഥാർത്ഥ ഭീകരരോട് പെരുമാറാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും മഹാരാഷ്‌ട്ര സർക്കാരോ അവരുടെ പോലീസ് സേനയോ ശ്രമിച്ചിട്ടുണ്ടോയെന്നും രാജ് താക്കറെ ചോദിച്ചു.
ഇതൊരു മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രശ്‌നം മതവൽക്കരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ സമാനമായി തന്നെ നേരിടും.-രാജ് താക്കറെ പറഞ്ഞു. Â
രാജ് താക്കറെ അയോധ്യ സന്ദര്‍ശനം നടത്തുകയാണ്. ഇതേക്കുറിച്ച് പരസ്യപ്രതികരണം അരുതെന്ന് എംഎന്‍എസ് പ്രവര്‍ത്തകരോട് രാജ് താക്കറെ അഭ്യര്‍ത്ഥിച്ചതിനാല്‍ ഈ യാത്ര സ്വകാര്യമായാണ് നടത്തുന്നത്. Â തന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം ആവാഹിക്കുന്നതിനാണ് അയോധ്യാസന്ദര്‍ശനമെന്നും രാജ് താക്കറെ പറയുന്നു.Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: