ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തെ കഠിനമായി വിമര്‍ശിച്ച ന്യൂസ് 18 ജേണലിസ്റ്റ് അമന് ചോപ്രയെ വേട്ടയാടി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്ന് കേസുകളെടുത്താണ് അമന് ചോപ്രയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച അമന് ചോപ്രയ്ക്ക് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിയതായി രാജസ്ഥാന് ഹൈക്കോടതി ഉത്തരവിട്ടത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് തിരിച്ചടിയായി. Â
ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ ന്യൂനപക്ഷസമൂദായത്തിന്റെ അനധികൃത കോളനികള്‍ തകര്‍ക്കാന്‍ തീരുമാനിച്ചതിനുള്ള പ്രതികാരമായാണോ ആല്‍വാര്‍ ക്ഷേത്രം തകര്‍ത്തതെന്ന തന്റെ ടിവി ഷോയിലെ ചോദ്യമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളെയും ഒരു പിടി കോണ്‍ഗ്രസ് അനുകൂല ജേണലിസ്റ്റുകളെയും ചൊടിപ്പിച്ചത്. ഉടനെ അമന് ചോപ്രയെ അറസ്റ്റ് ചെയ്യണമെന്ന വാദം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ അമന് ചോപ്രയ്ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബുണ്ടി, ആല്‍വാര്‍, ദുംഗാര്‍പൂര്‍ ജില്ലകളിലെ സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രാജസ്ഥാന് ഹൈക്കോടതിയെ സമീപിച്ച അമന് ചോപ്രയ്ക്ക് രണ്ട് കേസുകളില്‍ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്കി രാജസ്ഥാന് ഹൈക്കോടതി ഉത്തരവിട്ടു. Â
എന്നാല്‍ ഹൈക്കോടതി ഉത്തരവ് വകവെയ്ക്കാതെ രാജസ്ഥാന് പൊലീസ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ അമന് ചോപ്രയുടെ വീട്ടിലേക്ക് അറസ്റ്റ് ചെയ്യാന്‍ പോവുകയായിരുന്നു. രാജസ്ഥാന് കോടതി അമന് ചോപ്രയ്ക്കെതിരായ കേസ് സ്റ്റേ ചെയ്യുകയും ഇയാള്‍ക്കെതിരെ പ്രതികാരനടപടികള്‍ കൈക്കൊള്ളരുതെന്നും രാജസ്ഥാന് ഹൈക്കോടതി വിധിച്ചിട്ടും അത് വകവെയ്ക്കാതെയാണ് രാജസ്ഥാന് പൊലീസ് എത്തുന്നതെന്നറിഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസില്‍ അമന് ചോപ്ര പരാതി നല്‍കിയിരുന്നു. Â നോയ്ഡയിലെ ഹൗസിംഗ് സൊസൈറ്റിയില്‍ രാജസ്ഥാന് പൊലീസ് എത്തിയെന്ന വാര്‍ത്തയറിഞ്ഞതോടെ അറസ്റ്റ് തടയാനൊരുങ്ങി ഉത്തര്‍പ്രദേശ് പൊലീസും അവിടെ എത്തി. ഇതോടെ അറസ്റ്റ് വാറന്റ് ചോപ്രയുടെ വീടിന് മുന്പില് പതിച്ച് രാജസ്ഥാന് പൊലീസ് മടങ്ങുകയായിരുന്നു. Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: