തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 -മത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ Â ഭാഗമായി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കിഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ, കലാം സ്മൃതി ഇന്റര്‍നാഷണല്‍, വികാസ് കേന്ദ്ര എന്നിവ സംയുക്തമായി യുവജനങ്ങള്‍ക്കായി ചരിത്ര പഠന യാത്ര സംഘടിപ്പിക്കും. യുവജനങ്ങളില്‍ ചരിത്ര അവബോധം സൃഷ്ടിക്കുക, ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുക, ദേശീയോദ്ഗ്രഥനം ഇന്ത്യന്‍ സംസ്കാരം എന്നി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ചരിത്ര പഠന യാത്രയുടെ ലക്ഷ്യം.
ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 8 ന് യാത്ര തിരിക്കുന്ന യുവജന സംഘം ആഗസ്റ്റ് 11 ന് ദല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും.12 ന് ആഗ്രയിലേക്ക് യാത്ര തിരിക്കുകയും താജ്മഹല്‍, ഫത്തേപ്പൂര്‍ സിക്രി, ആഗ്രാ ഫോര്‍ട്ട് എന്നി ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ച ശേഷം അമൃത് സറിലേക്കു പോകും. 13 ,14 തീയതികളില്‍ അമൃത്സര്‍, സുവര്‍ണ്ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ് സന്ദര്‍ശത്തിന് ശേഷം ഇന്ത്യ -പാകിസ്ഥാന് അതിര്‍ത്തിയായ വാഗാ ബോര്ഡറില് നടക്കുന്ന പരേഡ് സെറിമണി വീക്ഷിക്കും. ആഗസ്റ്റ് 15 ന് ന്യൂദല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡും ആഘോഷപരിപാടികളും കണ്ടതിന് ശേഷം യാത്രാ Â സംഘം 16 ന് കേരളത്തിലേക്ക് തിരിക്കും . Â
സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ ജില്ലാ നെഹ്റു യുവ കേന്ദ്രങ്ങളുടെ സഹകരണം ഉറപ്പാക്കും. യാത്ര വേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഫോട്ടോ ഗ്രാഫി, ചരിത്ര ക്വിസ്, യാത്രാവിവരണം, ഹ്രസ്വ ചിത്രം Â എന്നിവയില്‍ മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, സമ്മാനങ്ങള്‍ എന്നിവ നല്‍കും. 18 നും 29 നും മദ്ധ്യേ പ്രായമുള്ള 50 യുവതി -യുവാക്കളാണ് ചരിത്ര പഠന യാത്രയിലേക്ക് തിരഞ്ഞെടുക്കുക . Â കൂടുതല്‍ വിവരങ്ങള്‍ക്ക് 9400745007 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: