പത്തനംതിട്ട: കഴിഞ്ഞ ഞായറാഴ്ച്ച പത്തനംതിട്ട-മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന കെ.സ്വിഫ്റ്റ് ബസ്സ് നാല് മണിക്കൂറോളം വൈകിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡി.ടി.ഒ തോമസ് മാത്യു. സി.എം.ഡി ബിജു പ്രഭാകറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.പത്തനാപുരം സ്വദേശികളായ കരാര്‍ ജീവനക്കാര്‍ അനിലാല്‍, മാത്യു രാജന് എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇരുവരും ഉറങ്ങി പോയി എന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. വിശദീകരണം നടത്തിയ ഡി.ടി.ഒയ്ക്ക് നേരെ ഇവര്‍ തട്ടിക്കയറുകയും ചെയ്തു.
Â
ഞായറാഴ്ച്ച വൈകിട്ട് അഞ്ചിനാണ് ബസ്സ് പുറപ്പടേണ്ടിയിരുന്നത്.അതിനായി 2.45ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്‍ട്രോളിങ് ഇന്‍സ്പെകടര്‍ ഇവരെ ഫോണില്‍ വിളിച്ച് ഡ്യൂട്ടിക്ക് എത്തുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.വൈകിട്ട് നാലിനാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്.ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു.അഞ്ചിന് പുറപ്പടേണ്ടിയിരുന്ന ബസ്സ് ആറായിട്ടും പുറപ്പെടാതായതോടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ബഹളം വെക്കാന്‍ തുടങ്ങി.മറ്റ് സര്‍വീസുകളും യാത്രക്കാര്‍ തടഞ്ഞു.
Â
തുടര്‍ന്ന് ഡി.ടി.ഒ ഇക്കാര്യം സി.എം.ഡിയെ അറിയിച്ചു.ഒന്‍പത് മണിയോടെ കൊട്ടാരക്കരയില്‍ നിന്ന് പകരം ജീവനക്കാര്‍ എത്തി സര്‍വ്വീസ് പുനരാരംഭിച്ചത്.ഈ സംഭവത്തോടെ ബസ്സ് പുറപ്പെടാറായിട്ടും ജോലിക്കാര്‍ എത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ റിസര്‍വായി ഡ്യൂട്ടിക്കിടും, നിശ്ചയിച്ച ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ റിസര്‍വ് ഡ്യൂട്ടിക്കാര്‍ ബസ് സര്‍വീസ് നടത്തണം, സ്വിഫ്റ്റ് സര്‍വീസ് നടത്തി പരശീലനം നേടിയവരെയാകും റിസര്‍വ് ഡ്യൂട്ടിക്കിടുക, ബസ് സമയത്ത് പുറപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ഇന്‍സ്പെകടര്‍മാരെ നിയമിക്കും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: