ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ ഗേറ്റിലും മതിലിലും ഖാലിസ്ഥാന്‍ പതാക സ്ഥാപിക്കുകയും അനുകൂല മുദ്രാവാക്യം എഴുതുകയും ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ജൂണ്‍ ആറിന് ഹിമാചല്‍ പ്രദേശില്‍ ഹിതപരിശോധന നടത്തുമെന്ന് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) പ്രഖ്യാപിച്ചിട്ടുണ്ട്.
അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, അവിടെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ശക്തമായ രാത്രികാല പട്രോളിങ്ങിനും ഉത്തരവിട്ടിട്ടുണ്ട്. ഹോട്ടലുകള്‍ക്കും ബോംബ് നിര്‍വീര്യമാക്കല്‍ യൂണിറ്റുകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുരക്ഷ ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുമായുള്ള അതിര്‍ത്തിയിലെ സുരക്ഷ അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി ജയറാം താക്കൂര്‍ വ്യക്തമാക്കി.
അതേസമയം, ഖാലിസ്ഥാന്‍ പതാക സ്ഥാപിക്കുകയും അനുകൂല മുദ്രാവാക്യം എഴുതുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജിതമാക്കി. അയല്‍ സംസ്ഥാനങ്ങളിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന സമീപകാല സംഭവങ്ങളും അന്വേഷിക്കുന്നു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: