ന്യൂദല്‍ഹി: സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടല്‍ പെന്ഷന് യോജന എന്നിവ ഏഴു വര്‍ഷം പൂര്‍ത്തിയാക്കി. Â 2015 മെയ് 9 ന് കൊല്‍ക്കത്തയില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന വഴി ഇതിനകം 11,468 കോടി രൂപ ഇന്‍ഷുറന്‍സായി നല്‍കിക്കഴിഞ്ഞു. വര്‍ഷം തോറും പുതുക്കുന്ന ഈ പദ്ധതിയിലെ അംഗങ്ങള്‍ മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് Â ഇന്ഷുന്സ് തുക നല്‍കും. സേവിങ്സ് ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള, 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 50 വയസ്സ് തികയും മുമ്പ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് വരിസംഖ്യ കൃത്യമായി അടച്ചാല്‍ 55 വയസ്സ് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. രണ്ട് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക. Â പ്രതിവര്‍ഷം 330 രൂപയാണ് വരിസംഖ്യ. പദ്ധതിക്ക് കീഴിലുള്ള അംഗങ്ങള്‍ 12.69 കോടിയിലേറെയാണ്. 5,73,362 പേര്‍ക്ക് 11,468 കോടി രൂപ ഇതിനകം നല്കി.
വര്‍ഷം തോറും പുതുക്കാവുന്നതാണ് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന. അപകടം മൂലം, മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 70 വയസ്സ് വരെ അംഗമാകാം. അപകടം മൂലം, മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം. പദ്ധതിയില്‍ 28.23 കോടിയിലേറെ അംഗങ്ങളുണ്ട്. Â 96,815 പേര്‍ക്ക് 1,923 കോടി Â ലഭിച്ചു.
അടല്‍ പെന്ഷന് യോജന
ദരിദ്ര-പിന്നാക്ക വിഭാഗങ്ങള്‍ക്കും, അസംഘടിത തൊഴിലാളികള്‍ക്കും സാര്‍വത്രിക സാമൂഹിക സുരക്ഷാ സംവിധാനം ഒരുക്കുന്നതാണ് പദ്ധതി. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അംഗത്വമെടുക്കാം. അടച്ച തുക അടിസ്ഥാനമാക്കി, 60 വയസ്സാകുമ്പോള്‍ വരിക്കാര്‍ക്ക് 1000 രൂപ/ 2000 രൂപ/ 3000 രൂപ/ 4000 രൂപ/ 5000 രൂപ എന്നിങ്ങനെ പ്രതിമാസ പെന്ഷന് ലഭിക്കും. നാലുകോടിയിലധികം പേര് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: