തിരുവനന്തപുരം: സൂപ്പര്‍ ഹിറ്റായ സിബിഐ സിനിമകളിലെ മമ്മുട്ടി അവതരപ്പിച്ച നായക കഥാപാത്രത്തെ ബ്രാഹ്മണനാക്കിയത് മമ്മൂട്ടി തന്നെയെന്ന് വെളിപ്പെടുത്തല്‍. തിരക്കഥ എഴുതി. എസ് എന്‍ സ്വാമി കഥാപാത്രത്തിനു നല്‍കിയിരുന്ന പേര് അലി ഉമ്രാന് എന്നായിരുന്നു. ആ പേരു ശരിയാകില്ലന്നും ബ്രാഹ്്മണ പേര് നല്‍കാനും മമ്മൂട്ടി നിര്‍ദ്ദേശിച്ചു. സേതു രാമയ്യര് അങ്ങനെ വന്നതാണ്. ആ പേര് സിനിമയുടെ വിജയത്തിന് വലിയ സഹായമായി. സിബിഐ സിനിമയുടെ അണിയറ ശില്പികളെ ആദരിക്കാന്‍ ‘അഞ്ചാം വരവിന് ആദരം’ എന്ന പേരില്‍ തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തന്നെയാണിത് വെളിപ്പെടുത്തിയത്.
സേതുരാമയ്യരായി മമ്മൂട്ടി ജീവിക്കുകയായിരുന്നുവെന്ന സംവിധായകന് കെമധു പറഞ്ഞു. സേതുരാമയ്യരും വിക്രമും ചാക്കോയും ജയിക്കാനായി ജനിച്ചവരാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ചിത്രത്തെ ആഘോഷമാക്കുകയാണ് മധു പറഞ്ഞു.
വിമര്‍ശനങ്ങള്‍ സിനിമയെ തകര്‍ക്കുന്ന തരത്തിലായിരിക്കരുതെന്ന് സിനിമയുടെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു. സിനിമയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. സിനിമ റിലീസായി അരമണിക്കൂര്‍ തികയും മുന്‍പ് തന്നെ സിനിമയെ കുറിച്ച് ‘നെഗറ്റീവ് റിവ്യൂ’ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സിനിമ ജീവിതത്തില്‍ 60 ഓളം സിനിമകള്‍ താന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യമാണെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.
സിനിമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതു നടന്നില്ല. ഇത്തരം ശ്രമങ്ങള്‍ നിരുത്സാഹപ്പെടുത്തണം. വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരിക്കണമെന്നും അത് സിനിമയെ തകര്‍ക്കുന്നതാകരുതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
സിബിഐ സീരീസിലെ ചിത്രങ്ങളുടെ വരവ് മലയാള സിനിമയ്ക്ക് പുതുയുഗം സമ്മാനിച്ചെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ജോര്‍ജ് ഓണക്കൂര്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും പ്രസ്ക്ലബ്ബിന്റെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. നടന്മാരായ സായ്കുമാര്, മുകേഷ്, സംവിധായകന് കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി, നിര്‍മാതാവ് അപ്പച്ചന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ആരോമ മോഹന്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷനായി.നടന്മാരായ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: